റാഞ്ചി: ഏകദിന പരമ്പരയിലേറ്റ തോല്‍വിയ്ക്ക് പകരം വീട്ടാനിറങ്ങിയ ഓസീസിന് ആദ്യ ട്വന്റി- 20 യില്‍ ബാറ്റിങ്ങ് തകര്‍ച്ച. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഓസീസ് 18.4 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 118 എന്ന നിലയിലാണ്.
Also Read: നസ്രിയ സിനിമയിലേക്ക് തിരിച്ചു വരുന്നു
മത്സരത്തിന്റെ ഒന്നാം ഏവറില്‍ തന്നെ ഓസീസിനു ആദ്യ വിക്കറ്റ് നഷ്ടമാവുകയായിരുന്നു. പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റുകള്‍ നേടി. ഒന്നാം ഓവറില്‍ രണ്ടു ബൗണ്ടറികളുമായി ഇന്നിങ്ങ്‌സ് ആരംഭിച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി ഭൂവനേശ്വര്‍ കുമാറാണ് ഓസീസിന് തുടക്കത്തിലെ പ്രഹരമേല്‍പ്പിച്ചത്.
സ്റ്റീവ് സ്മിത്തിന്റെ അഭാവത്തില്‍ ഓസീസിന്റെ നായകസ്ഥാനം ഏറ്റെടുത്ത വാര്‍ണര്‍ ഭുവനേശ്വറിന്റെ ആദ്യ ഓവറിലായിരുന്നു രണ്ട് ബൗണ്ടറികള്‍ നേടിയത്. എന്നാല്‍ നാലാം പന്തില്‍ വാര്‍ണറിന്റെ സ്റ്റംമ്പെടുത്ത് ഭൂവി പകരം വീട്ടുകയും ചെയ്തു. ഓസീസ് നിരയില്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് മാത്രമാണ് ടീമിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഫിഞ്ച് 42 റണ്‍സെടുത്ത് പുറത്തായി.
ഫിഞ്ചിനു പുറമെ 17 റണ്‍സ് വീതമെടുത്ത മാക്‌സ്‌വെല്ലും ടിം പെയിനും മാത്രമാണ് രണ്ടക്കം കണ്ട താരങ്ങള്‍. ഇന്ത്യക്കായി ജസ്പ്രീത് ബൂംറയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.