| Tuesday, 21st May 2024, 10:59 am

അവന്റെ പേര് കേട്ടാൽ കൊൽക്കത്ത ഒന്ന് വിറക്കും! ചരിത്രത്തിൽ ആർക്കുമില്ലാത്ത റെക്കോഡിന്റെ തലയെടുപ്പുമായി ഹൈദരാബാദ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ അവസാന ഘട്ടത്തോടടുത്തുകൊണ്ടിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകളാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്.

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന ആവേശകരമായ ഒന്നാം ക്വാളിഫയറില്‍ കൊൽക്കത്തയുടെ എതിരാളികള്‍ സണ്‍റൈസേഴ് ഹൈദരാബാദാണ്. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചരിത്ര നേട്ടത്തിന്റെ തലയെടുപ്പും ആയാണ് ഓറഞ്ച് ആര്‍മിയുടെ സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ കളത്തില്‍ ഇറങ്ങുന്നത്.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം എന്ന നേട്ടത്തിന്റെ അകമ്പടിയോടുകൂടിയാണ് ഭുവനേശ്വര്‍ ആദ്യ ക്വാളിഫയര്‍ മത്സരത്തിന് തയ്യാറെടുക്കുന്നത്.

കൊല്‍ക്കത്തക്കെതിരെ 28 ഇന്നിങ്‌സി ല്‍ നിന്നും 32 വിക്കറ്റുകളാണ് ഭുവനേശ്വര്‍ നേടിയിട്ടുള്ളത്. 25.6 ആവറേജിലും 7.9 എക്കണോമിലുമാണ് താരം പന്തെറിഞ്ഞിട്ടുള്ളത്.

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം, വിക്കറ്റുകളുടെ എണ്ണം എന്നീ ക്രമത്തില്‍

ഭുവനേശ്വര്‍ കുമാര്‍-32

യുസ്വേന്ദ്ര ചഹല്‍-29

ജസ്പ്രീത് ബുംറ-25

ആര്‍.അശ്വിന്‍-24

രവീന്ദ്ര ജഡേജ-22

ഈ സീസണില്‍ ഹൈദരാബാദിന്റെ ബൗളില്‍ നിരയിലെ പ്രധാന താരമാണ് ഭുവനേശ്വര്‍. 13 മത്സരങ്ങളില്‍ നിന്നും എതിരാളികളുടെ 11 വിക്കറ്റുകളാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ വീഴ്ത്തിയിട്ടുള്ളത്. താരത്തിന്റെ ഈ മിന്നും പ്രകടനം കൊല്‍ക്കത്തക്കെതിരെയും ആവര്‍ത്തിക്കും എന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Bhuvaneswer Kumar great record against KKR in IPL

We use cookies to give you the best possible experience. Learn more