സണ്‍റൈസേഴ്‌സിന്റെ ഒരേയൊരു ഭുവി; ഈ റെക്കോഡ് പറയും ഇവനാരാണെന്ന്
Sports News
സണ്‍റൈസേഴ്‌സിന്റെ ഒരേയൊരു ഭുവി; ഈ റെക്കോഡ് പറയും ഇവനാരാണെന്ന്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th March 2024, 4:43 pm

2024 ഐ.പി.എല്‍ സീസണ്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മാര്‍ച്ച് 22ന് ചെന്നൈയും സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവും തമ്മിലാണ് ആദ്യം മത്സരം. എന്നാല്‍ ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു ഫേവറേറ്റ് മത്സരമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍ റൈസേഴ്സ് ഹൈദരബാദും തമ്മിലുള്ളത്.

സണ്‍റൈസേഴ്‌സിന്റെ എക്കാലത്തേയും മികച്ച ബൗളറാണ് ഭുവനേശ്വര്‍ കുമാര്‍. ടീമിന്റെ ബൗളിങ് ആക്രമണത്തിന്റെ നട്ടെല്ലാണ് ഭുവനേശ്വര്‍. ഐ.പി.എല്ലില്‍ താരം 160 മത്സരങ്ങളിലെ 3568 പന്തില്‍ നിന്ന് 170 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഐ.പി.എല്ലില്‍ രണ്ട് ഫോര്‍ഫറും ഫൈഫറും താരത്തിനുണ്ട്.

എന്നാല്‍ അതിനെല്ലാം പുറമെ ഒരു കിടിലന്‍ റെക്കോഡാണ് താരം സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഏക്റ്റീവ് ബൗളര്‍മാരില്‍ ഏറ്റുവും കൂടുല്‍ മെഡന്‍ സ്വന്തമാക്കിയ താരമെന്ന നേട്ടമാണ് ഭുവി സ്വനതമാക്കിയത്.

ഏക്റ്റീവ് ബൗളര്‍മാരില്‍ ഏറ്റവും കൂടുല്‍ മെഡന്‍ സ്വന്തമാക്കിയ താരം, മത്സരം, മെയ്ഡന്‍

 

ഭുവനേശ്വര്‍ കുമാര്‍ – 160 – 12

ട്രെന്റ് ബോള്‍ട്ട് – 120 – 11

സന്ദീപ് ശര്‍മ – 116 – 8

ധവാല്‍ കുല്‍കര്‍ണി – 92 – 8

അമിത് മിശ്ര – 161 – 6

ഇഷാന്ത് ഷര്‍മ – 101 – 6

ദീപക് ചഹര്‍ – 73 – 6

 

കഴിഞ്ഞ തവണ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനമായിട്ടാണ് സണ്‍റൈസേഴ്‌സ് ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളില്‍ നിന്ന് വെറും നാല് വിജയം മാത്രമാണ് ടീമിന് നേടാന്‍ സാധിച്ചത്. എന്നാല്‍ പുതിയ സീസണില്‍ വമ്പന്‍ തിരിച്ചുവരവിനാണ് ടീം ലക്ഷ്യമിടുന്നത്.

നിലവിലെ സണ്‍ റൈസേഴ്സ് സ്‌ക്വാഡ്: അബ്ദുല്‍ സമദ്, അന്‍മോള്‍പ്രീത് സിങ്, മയങ്ക് അഗര്‍വാള്‍, നിതീഷ് കുമാര്‍ റെഡ്ഡി, രാഹുല്‍ ത്രിപാതി, ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, എയ്ഡന്‍ മര്‍ക്രം, ഗ്ലെന്‍ ഫിലിപ്സ്, സന്‍വീര്‍ സിങ്, ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, വാഷിങ്ടണ്‍ സുന്ദര്‍, ഹെന്‍ഡ്രിച്ച് ക്ലാസന്‍(വിക്കറ്റ് കീപ്പര്‍), ഉപേന്ദ്ര യാദവ് (വിക്കറ്റ് കീപ്പര്‍), ആകാശ് സിങ്, ഭുവനേശ്വര്‍ കുമാര്‍, ഫസല്‍ഹഖ് ഫറൂഖി, ജയദേവ് ഉനത് കട്ട്, ജാതവേദ് സുബ്രഹ്‌മണ്യം, മയങ്ക് മര്‍ക്കണ്ടെ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഉമ്രാന്‍ മാലിക്

 

 

Content highlight: Bhuvaneshwar Kumar In Record Achievement