ഒരു കാലത്ത് ഇന്ത്യയുടെ ഓപ്പണിങ് ബൗളറായിരുന്നു; ആ വീര്യം ഇതുവരെ ചോര്‍ന്നിട്ടില്ല, തകര്‍പ്പന്‍ റെക്കോഡില്‍ സ്വിങ് മാസ്റ്റര്‍
Sports News
ഒരു കാലത്ത് ഇന്ത്യയുടെ ഓപ്പണിങ് ബൗളറായിരുന്നു; ആ വീര്യം ഇതുവരെ ചോര്‍ന്നിട്ടില്ല, തകര്‍പ്പന്‍ റെക്കോഡില്‍ സ്വിങ് മാസ്റ്റര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 23rd April 2024, 5:06 pm

ഐ.പി.എല്ലില്‍ ഏപ്രില്‍ 20ന് നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയിരുന്നു. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 67 റണ്‍സിനായിരുന്നു ക്യാപ്പിറ്റല്‍സിന്റെ പരാജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് അടിച്ചുകൂട്ടിയത്.

മത്സരത്തില്‍ ഭുവനേശ്വര്‍ കുമാര്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ദല്‍ഹി ഓപ്പണര്‍ ഡേവിഡ് വാര്‍ണറിനെ പവര്‍ പ്ലെയില്‍ വെറും ഒരു റണ്ണിലാണ് താരം പുറത്താക്കിയത്. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് ആണ് താരം നേടിയത്. 8.25 എന്ന ഭേദപ്പെട്ട എക്കണോമിയും ഭുവനേശ്വര്‍ നിലനിര്‍ത്തി.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും ഭുവനേശ്വര്‍ കുമാര്‍ സ്വന്തമാക്കുകയാണ്. ഐ.പി.എല്‍ പവര്‍ പ്ലെയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം എന്ന തകര്‍പ്പന്‍ റെക്കോഡാണ് താരം സ്വന്തമാക്കിയത്.

പവര്‍ പ്ലെയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്

ഭുവനേശ്വര്‍ കുമാര്‍ – 68

സന്ദീപ് ശര്‍മ – 59

ദീപക് ചാഹര്‍ – 59

ഉമേഷ് യാദവ് – 59

സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരം എന്ന നേട്ടവും ഭുവി സ്വന്തമാക്കിയിട്ടുണ്ട്. 150 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. മാത്രമല്ല ഹൈദരാബാദിന് വേണ്ടി 50 വിക്കറ്റ്, 100 വിക്കറ്റ്, 150 വിക്കറ്റ് എന്നീ നിര്‍ണായകനാഴികക്കല്ലില്‍ എത്തുന്ന ഏകതാരവും ഭുവനേശ്വറാണ്.

Content Highlight: Bhuvaneshwar Kumar In record Achievement