| Sunday, 21st April 2024, 9:39 pm

സണ്‍റൈസേഴ്‌സില്‍ ഒരുത്തന് പോലും അവകാശപ്പെടാനില്ലാത്ത ട്രിപ്പിള്‍ റെക്കോഡ്; സ്വിങ് മാസ്റ്റര്‍ ഭുവി ഓണ്‍ ഫയര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയിരുന്നു. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 67 റണ്‍സിനായിരുന്നു ക്യാപ്പിറ്റല്‍സിന്റെ പരാജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് അടിച്ചുകൂട്ടിയത്.

മത്സരത്തില്‍ ഭുവനേശ്വര്‍ കുമാര്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു കാഴ്ചവച്ചത്. ദല്‍ഹി ഓപ്പണര്‍ ഡേവിഡ് വാര്‍ണറിനെ വെറും ഒരു റണ്ണിലാണ് താരം പുറത്താക്കിയത്. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് ആണ് താരം നേടിയത്. 8.25 എന്ന ഭേദപ്പെട്ട എക്കണോമിയും ഭുവനേശ്വര്‍ നിലനിര്‍ത്തി.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും ഭുവനേശ്വര്‍ കുമാര്‍ സ്വന്തമാക്കുകയാണ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി ഏറ്റവും വിക്കറ്റുകള്‍ നേടുന്ന താരം എന്നെ നേട്ടമാണ് ഭുവനേശ്വര്‍ കൈപ്പിടിയിലാക്കിയത്. 150 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത് മാത്രമല്ല ഹൈദരാബാദിന് വേണ്ടി 50 വിക്കറ്റ്, 100 വിക്കറ്റ്, 150 വിക്കറ്റ് എന്നീ നിര്‍ണായകനാഴികക്കല്ലില്‍ എത്തുന്ന ഏകതാരവും ഭുവനേശ്വറാണ്.

ട്രാവിസ് ഹെഡ്, ഷഹബാസ് അഹമ്മദ് എന്നിവരുടെ അര്‍ധ സെഞ്ച്വറികള്‍ക്കൊപ്പം അഭിഷേക് ശര്‍മയുടെ വെടിക്കെട്ടുമാണ് ഹൈദരബാദിനെ പടുകൂറ്റന്‍ ടോട്ടലിലെത്തിച്ചത്. സീസണില്‍ ഇത് മൂന്നാം തവണയാണ് സണ്‍റൈസേഴ്സ് 250+ സ്‌കോര്‍ സ്വന്തമാക്കുന്നത്.

Content Highlight: Bhuvaneshwar Kumar In Record Achievement

Latest Stories

We use cookies to give you the best possible experience. Learn more