കഴിഞ്ഞദിവസം നടന്ന ഐ.പി.എല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്സിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രണ്ട് റണ്‍സിന്റെ തോല്‍വി. അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശകരമായ മത്സരത്തില്‍ ശശാങ്ക് സിങ്ങിനും അശുദോഷ് ശര്‍മക്കും ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.
അശുദോഷ് 15 പന്തില്‍ നിന്നും 33 റണ്‍സ് നേടിയപ്പോള്‍ ശശാങ്ക് 25 പന്തില്‍ 46 റണ്‍സും നേടി പുറത്താകാതെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഹൈദരാബാദിന്റെ ബൗളിംഗ് നിരയില്‍ മികച്ച പ്രകടനമാണ് ഭുവനേശ്വര്‍ കുമാര്‍ കാഴ്ചവച്ചത്. നാലു ഓവറില്‍ ഒരു മെയ്ഡ് അടക്കം 32 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്.
ഇതോടെ ഐ.പി.എല്‍ ചരിത്രത്തിലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഭുവനേശ്വര്‍ കുമാര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവറുകള്‍ ചെയ്ത രണ്ടാമത്തെ താരമാകാനാണ് ഭുവനേശ്വര്‍ കുമാറിന് സാധിച്ചത്. 13 മെയ്ഡന്‍ ഓവറുകളാണ് താരം സ്വന്തമാക്കിയത്. ഈ ലിസ്റ്റില്‍ ഒന്നാമത് ഉള്ളത് പ്രവീണ്‍കുമാര്‍ ആണ്. 14 മെയ്ഡന്‍ ഓവറുകളാണ് താരം നേടിയത്.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവറുകള്‍ സ്വന്തമാക്കിയ താരം, ഓവര്‍
പ്രവീണ്‍കുമാര്‍ -14
ഭുവനേശ്വര്‍ കുമാര്‍ -13
ട്രെന്റ് ബോള്‍ട്ട് -11
ഇര്‍ഫാന്‍ പത്താന്‍ -10
ഭുവനേശ്വറിന് പുറമേ പാറ്റ് കമ്മിന്‍സ്, നടരാജന്‍, നിതീഷ് കുമാര്‍, ഉനത്കട്ട് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി. മികച്ച പ്രകടനം കാഴ്ചവെച്ചു.
Content Highlight: Bhuvaneshwar Kumar In Record Achievement