ചണ്ഡീഗഢ്: രാഷ്ടീയത്തില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് സൂചന നല്‍കി ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡ. കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവനക്ക് പിന്നാലെയാണ് വിരമിക്കുന്നത് സംബന്ധിച്ചുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ സൂചന. എന്നാല്‍, കമ്മിറ്റി നിര്‍ദ്ദേശത്തിനുശേഷം മാത്രമേ തീരുമാനം പരസ്യമാക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ പിന്തുണക്കുന്നതോടൊപ്പം ദേശ സ്നേഹത്തില്‍ വിട്ടുവീഴ്ചയില്ലെന്നും കോണ്‍ഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടുവെന്നുമായിരുന്നു ഹൂഡ പറഞ്ഞത്. ഇതിനോട് രണ്ടാമതും പ്രതികരിക്കവെയായിരുന്നു ഹുഡ വിരമിക്കല്‍ സംബന്ധിച്ച് സൂചന നല്‍കിയത്.
ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ
‘ഒന്നോ രണ്ടോ ദിവസത്തിനകം ഒരു കമ്മിറ്റി രൂപീകരിക്കും. അതിന് ശേഷം കണ്‍വീനര്‍ ഒരു യോഗം ചേരും. കമ്മിറ്റിയുടെ നിര്‍ദേശം എന്താണോ താന്‍ അത് പോലെ ചെയ്യും. അവര്‍ എന്നോട് രാഷ്ട്രീയം വിടാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അത് ചെയ്യും.’ ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞു.