ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ ‘ഛത്തീസ്ഗഢ് ഗൃഹ ലക്ഷ്മി യോജന’ പ്രകാരം സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് 15,000 രൂപ വാര്‍ഷിക സഹായം നല്‍കുമെന്നും ഭൂപേഷ് ബാഗേല്‍ പറഞ്ഞു.
ദീപാവലി ദിനത്തില്‍ ലക്ഷ്മിദേവിയുടെയും ഛത്തീസ്ഗഢ് മഹ്താരിയുടെയും അനുഗ്രഹത്തോടെ സ്ത്രീ ശാക്തീകരണത്തിനായി കോണ്‍ഗ്രസ് ഒരു സുപ്രധാന തീരുമാനമെടുത്തിരിക്കുന്നതായി ബാഗേല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടാതെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നതായും ബാഗേല്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഭൂപേഷ് ബാഗേലിന്റെ കീഴിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്ത് ഒരു വികസന പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിന്റെ റിപ്പോര്‍ട്ട് പൊതുജനങ്ങളില്‍ നിന്ന് ആവശ്യപ്പെട്ടാല്‍ ഫലം പൂജ്യമായിരിക്കുമെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആരോപിച്ചിരുന്നു.
കൂടാതെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പഠാൻ നിയമസഭാ സീറ്റില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ ബി.ജെ.പി എം.പി വിജയ് ബാഗേലാണ് മത്സരിക്കുന്നത്.
ഛത്തീസ്ഗഢിലെ ആകെയുള്ള 90 നിയമസഭാ സീറ്റുകളില്‍ 20 എണ്ണത്തിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നവംബര്‍ 7ന് നടന്നിരുന്നു. ബാക്കി 70 സീറ്റുകളിലേക്ക് നവംബര്‍ 17ന് വോട്ടെടുപ്പ് നടക്കും.
Content Highlight: Bhupesh Baghel with an annual financial offer of Rs 15,000 for women