ന്യൂദൽഹി: തൻ കാൻഡി ക്രഷ് ഗെയിം കളിക്കുന്നതിനെ പരിഹസിച്ച ബി.ജെ.പിക്ക് മറുപടിയുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ.
‘കാൻഡി ക്രഷ് എന്റെ ഏറ്റവും പ്രിയപ്പെട്ട ഗെയിം ആണ്. ഞാൻ അത്യാവശ്യം ലെവലുകൾ കടന്നിട്ടുണ്ട്,’ താൻ ഗെയിം കളിക്കുന്ന ഫോട്ടോ എക്‌സിൽ ഷെയർ ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
पहले भाजपा को ऐतराज़ था कि मैं गेड़ी क्यों चढ़ता हूं, भौंरा क्यों चलाता हूं, गिल्ली डंडा क्यों खेलता हूं, प्रदेश में छत्तीसगढ़िया ओलंपिक क्यों हो रहे हैं?
कल एक बैठक से पहले फ़ोटो मिल गई जिसमें मैं कैंडी क्रश खेल रहा हूं। अब भाजपा को उस पर ऐतराज़ है।
दरअसल उनको मेरे होने पर ही… pic.twitter.com/PtEfmrSrps
— Bhupesh Baghel (@bhupeshbaghel) October 11, 2023
കഴിഞ്ഞ ദിവസം അമിത് മാളവ്യ ഭാഗൽ ഗെയിം കളിക്കുന്ന ഫോട്ടോ ഷെയർ ചെയ്തതിന് മറുപടി നോക്കുകയായിരുന്നു ഭൂപേഷ് ഭാഗൽ.
‘ഞാൻ എന്തിന് വണ്ടി ഓടിക്കുന്നു, എന്തിന് ഗല്ലി ദണ്ഡ കളിക്കുന്നു, എന്തിനാണ് സംസ്ഥാനത്ത് ഛത്തീസ്ഗഢ് ഒളിമ്പിക്സ് നടത്തുന്നത്? എല്ലാത്തിലും ബി.ജെ.പിക്ക് എതിർപ്പാണ്. എന്റെ നിലനിൽപിനോട് പോലും അവർക്ക് എതിർപ്പാണ്. എന്നാൽ, ആരാണ് നിൽക്കേണ്ടത്, ആരാണ് പോകേണ്ടത് എന്ന് തീരുമാനിക്കുക ഛത്തീസ്ഗഢിലെ ജനങ്ങളാണ്,’ ഭാഗൽ പറഞ്ഞു.
ബി.ജെ.പിയുടെ ഐ.ടി സെൽ മേധാവി അമിത് മാളവ്യ കഴിഞ്ഞ ദിവസം ഭാഗൽ പാർട്ടി യോഗത്തിൽ ഗെയിം കളിക്കുന്ന ഫോട്ടോ എക്‌സിൽ ഷെയർ ചെയ്തിരുന്നു. നിർണായകമായ യോഗത്തിൽ ഭാഗൽ ഗെയിം കളിക്കുന്നത് ഇനി അധികാരത്തിൽ വരില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് എന്നായിരുന്നു മാളവ്യയുടെ പോസ്റ്റ്.
‘ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ വിശ്രമിക്കുകയാണ്. എത്ര പൊരുതിയാലും അദ്ദേഹത്തിന്റെ സർക്കാർ അധികാരത്തിൽ വരില്ലെന്ന് ഭാഗലിന് അറിയാം,’ മാളവ്യ എക്‌സിൽ പറഞ്ഞു.
ഛത്തീസ്ഗഢ് നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നവംബർ എഴിനും രണ്ടാം ഘട്ടം നവംബർ 17നുമാണ് നടക്കുക. ആദ്യ ഘട്ടത്തിൽ 20 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തിൽ 70 സീറ്റുകളിലേക്കുമാണ് പോളിങ്.
CONTENT HIGHLIGHT: Bhupesh Baghel To BJP On Viral Candy Crush Pic