തമിഴ് സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ചിത്രമാണ് സില്ലിന് ഒരു കാതല്‍. 2006ല്‍ പുറത്തിറങ്ങിയ സിനിമ സൂര്യയുടെ കരിയറിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. കുന്ദവിയായി ജ്യോതികയും ഐശ്വര്യയായി ഭൂമികയുമായിരുന്നു ഈ ചിത്രത്തില്‍ നായികമാരായി എത്തിയത്.
ഭൂമികയെ ഇന്നും ആരാധകര്‍ ഓര്‍ക്കുന്നത് സില്ലിന് ഒരു കാതലിലെ ഐഷു ആയിട്ടാണ്. ഇപ്പോള്‍ ജ്യോതികയെ കുറിച്ച് പറയുകയാണ് ഭൂമിക. വളരെ മികച്ച രീതിയിലാണ് ജ്യോതിക അഭിനയിച്ചതെന്നും തനിക്ക് അഭിനയം വളരെ ക്യൂട്ടായി തോന്നിയെന്നും നടി പറയുന്നു. സിനിമാവികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഭൂമിക.
ജ്യോതിക – വിജയ് ഹിറ്റ് ചിത്രമായ ഖുഷിയുടെ തെലുങ്കില്‍ അഭിനയിച്ചിരുന്നത് ഭൂമികയായിരുന്നു. താന്‍ ആ സിനിമ കണ്ടപ്പോള്‍ ജ്യോതികയോട് അങ്ങേയറ്റം ഇഷ്ടം തോന്നിയെന്നും ഭൂമിക അഭിമുഖത്തില്‍ പറയുന്നുണ്ട്. ഖുഷി തെലുങ്കില്‍ എങ്ങനെ റീക്രിയേറ്റ് ചെയ്‌തെന്ന് തനിക്ക് അറിയില്ലെന്നും നടി പറഞ്ഞു.
‘ആ സിനിമയില്‍ എല്ലാവരും വളരെ മികച്ച രീതിയിലാണ് വര്‍ക്ക് ചെയ്തിരിക്കുന്നത്. ജ്യോതികയെ കുറിച്ച് ചോദിച്ചാല്‍ അവള്‍ വളരെ ക്യൂട്ടായിട്ട് എനിക്ക് തോന്നി. ഞാന്‍ വേറെയും ഇന്റര്‍വ്യുകളില്‍ ആ കാര്യം പറഞ്ഞിട്ടുണ്ട്. ജ്യോതികയെ വളരെ അഡോറബിളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ജ്യോതികയുടെ എക്‌സ്പ്രഷന്‍സൊക്കെ അത്രയും ക്യൂട്ടായിരുന്നു. അതിനെ ഇന്നസെന്റലി ക്യൂട്ട് എന്ന് വേണം പറയാന്‍. മുഖത്ത് വളരെ സ്വീറ്റ് ലുക്കുള്ള നടി കൂടെയാണ് ജ്യോതിക. ഞാന്‍ ഖുഷി സിനിമ ചെയ്യുന്നതിന് മുമ്പ് അതിന്റെ ഒറിജിനല്‍ കണ്ടിരുന്നു. അതോടെ എനിക്ക് അവളെ അങ്ങേയറ്റം ഇഷ്ടമായി.
ആ സിനിമ എങ്ങനെ റീക്രിയേറ്റ് ചെയ്‌തെന്ന് എനിക്ക് അറിയില്ല. അതിന്റെ എല്ലാ ക്രെഡിറ്റ്‌സും സംവിധായകന് ഉള്ളതാണ്. അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാന്‍ അഭിനയിച്ചത്. ഞാന്‍ ഒരു ഡയറക്ടേഴ്‌സ് ആക്ടറാണ്. എനിക്ക് ഓക്കെയല്ലെന്ന് തോന്നുന്ന സ്ഥലത്തോ എനിക്ക് അതിലും മികച്ചതായി ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്ന സ്ഥലത്തോ മാത്രമാണ് ഞാന്‍ ഇടപെടുന്നത്. അല്ലെങ്കില്‍ ഞാന്‍ ആ ടീമിനെ ഫോളോ ചെയ്യുക മാത്രമാണ് ചെയ്യുന്നത്,’ ഭൂമിക പറയുന്നു.
Content Highlight: Bhumika Talks About Jyothika