ചത്തീസ്ഗഢ്: ചപകിനെ എതിര്‍ക്കുന്നവര്‍ ഹിറ്റ്‌ലറെ പിന്തുണയ്ക്കുന്നവരാണെന്ന് ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍.
ദീപിക പദുകോണിന്റെ ചപക് ബഹിഷ്‌ക്കരണമെന്ന് വ്യാപകമായി പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് ചപകിനും ദീപികയ്ക്കും പിന്തുണയറിയിച്ച് ബാഗല്‍ രംഗത്തെത്തിയിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
”ചപകിനെ എതിര്‍ക്കുന്നവര്‍ ഹിറ്റ്‌ലറെ പിന്തുണയ്ക്കുന്നവരാണ്. അവര്‍ക്ക് ഒരു തരത്തിലുമുള്ള എതിര്‍പ്പുകളും താങ്ങാനുള്ള സഹിഷ്ണുതയില്ല. ഈ സിനിമയിലെ അഭിനേതാവിനെ പാക്കിസ്താനിയെന്നും ചൈനക്കാരി എന്നൊക്കെ വിളിക്കുന്നു. കാരണംഅവര്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്നു എന്ന ഒറ്റക്കാര്യം കൊണ്ടാണ്.”, ബാഗല്‍ പറഞ്ഞു.
ജെ.എന്‍.യുവില്‍ ഗുണ്ടാ അക്രമണത്തിനിരയ വിദ്യാര്‍ത്ഥികളെ ദീപിക പദുക്കോണ്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ ദീപികയുടെ പുതിയ ചിത്രമായ ‘ചപകി’നെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ വ്യാപകമായിരുന്നു.
ചിത്രം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിന് പിന്തുണ നല്‍കി കലാസാംസ്‌കാരിക രംഗത്തു നിന്ന് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ