ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഭ്രമയുഗം. തുടര്‍ച്ചയായി പരീക്ഷണ ചിത്രങ്ങള്‍ ചെയ്യുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ഭ്രമയുഗം. സിനിമയുടെ അനൗണ്‍സ്‌മെന്റ് മുതല്‍ പ്രേക്ഷരെ മുൾമുനയിൽ നിർത്താൻ ചിത്രത്തിന്റെ പോസ്റ്ററിനായി. ചിത്രം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഒരുങ്ങുന്നതെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുള്ളത്.
ഭ്രമയുഗം ബ്ലാക്ക് ആൻഡ് വൈറ്റിൽ മാത്രം എന്നതാണ് ചിത്രത്തിന്റെ പുതിയ പോസ്റ്ററിലൂടെ അറിയിച്ചിട്ടുള്ളത്. മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും ഈ കാര്യം അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരി 15 ചിത്രം തിയേറ്ററിലേക്ക് എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്കും ടീസറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു. മമ്മൂട്ടി നെഗറ്റീവ് ഷേഡിലാണ് ചിത്രത്തിലെത്തുന്നതെന്ന് സൂചനകളുണ്ട്. മമ്മൂട്ടിയെക്കൂടാതെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും സിനിമയിലുണ്ട്.
ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണനാണ് സിനിമയുടെ സംഭാഷണമെഴുതുന്നത്. ക്രിസ്റ്റോ സേവിയറാണ് സംഗീതം. ഷഹനാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ സിനിമ പുറത്തിറങ്ങും.
Content Highlight: Bhramayugam movie will be in black and white mood