വര്‍ഗീയതയും ജാതിമനോഭാവവും ലിംഗവിവേചനവും പൊലീസില്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം വിവേചനങ്ങളെല്ലാം നിലനില്‍ക്കുന്ന സംവിധാനത്തിലൂടെയാണ് പൊലീസ് റിക്രൂട്ട്‌മെന്റും സമൂഹം അര്‍ഹിക്കുന്ന പൊലീസ് സംവിധാനം തന്നെയാണ് അവര്‍ക്ക് ലഭിക്കുകയെന്നും റായ് പറഞ്ഞു.
ന്യൂദല്‍ഹി: ഭോപാലില്‍ കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കാന്‍ പോകുന്നില്ലെന്ന് മുന്‍ ഐ.പി.എസ് ഓഫീസറും എഴുത്തുകാരനുമായ വിഭൂതി നാരണ്‍ റായ്. ജയില്‍ ചാടിയവര്‍ മുസ്‌ലിംങ്ങള്‍ അല്ലായിരുന്നെങ്കില്‍ രക്ഷപ്പെട്ടേനെയെന്നും റായ് പറഞ്ഞു. ചണ്ഡീഗഢ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു വി.എന്‍ റായ്.
കശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും സൈന്യത്തിന്റെ സാന്നിധ്യ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും ദേശസ്‌നേഹത്തിന്റെ പേരില്‍ സൈന്യത്തെ ഒഴിവാക്കാനാകില്ലെന്നും റായ് പറഞ്ഞു.
വര്‍ഗീയതയും ജാതിമനോഭാവവും ലിംഗവിവേചനവും പൊലീസില്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം വിവേചനങ്ങളെല്ലാം നിലനില്‍ക്കുന്ന സംവിധാനത്തിലൂടെയാണ് പൊലീസ് റിക്രൂട്ട്‌മെന്റും സമൂഹം അര്‍ഹിക്കുന്ന പൊലീസ് സംവിധാനം തന്നെയാണ് അവര്‍ക്ക് ലഭിക്കുകയെന്നും റായ് പറഞ്ഞു.
ബ്രിട്ടീഷ് കാലഘട്ടത്തിലെ പൊലീസ് സംവിധാനം തന്നെയാണ് ഇപ്പോഴും ഉള്ളത്. നിയമത്തെയും ഭരണഘടനയെയും മാനിക്കുന്ന ഒരു പൊലീസ് സംവിധാനം വേണമെന്നുള്ളത് തെരഞ്ഞെടുപ്പ് വിഷയം പോലുമല്ലെന്നും റായ് പറഞ്ഞു.