| Thursday, 15th October 2020, 3:55 pm

പബ്ജിയിലൂടെ സൗഹൃദം; പന്ത്രണ്ടുകാരിയെ ബലാത്സംഗത്തിനിരയാക്കി, വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാക്കള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭോപ്പാലില്‍ കൂടെ പബ്ജി കളിച്ച പെണ്‍കുട്ടിയെ യുവാക്കള്‍ ബലാത്സംഗം ചെയ്തു. പന്ത്രണ്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗം ചെയ്തതിന് ശേഷം പെണ്‍കുട്ടിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് യുവാക്കള്‍ ഭീഷണിപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പതിനെട്ടും പത്തൊമ്പതും വയസ്സുള്ള പ്രതികളെ ഭോപ്പാലിലെ റമ്പാ നഗറില്‍വെച്ചാണ് പൊലീസ് അറസ്റ്റു ചെയ്തത്.

പബ്ജി കളിച്ച് യുവാക്കള്‍ പെണ്‍കുട്ടിയോട് സൗഹൃദത്തിലാവുകയായിരുന്നുവെന്നും തുടര്‍ന്നാണ് ബലാത്സംഗം ചെയ്തതെന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ അലോക് ശ്രീവാസ്തവ പറഞ്ഞു.

പെണ്‍കുട്ടിയെ റമ്പാ നഗറിലേക്ക് വിളിച്ചുവരുത്തി അവിടെ വെച്ചാണ് പീഡനം നടത്തിയതെന്നും പൊലീസ് പറഞ്ഞു. പീഡിപ്പിക്കുന്നതിന്റെ വീഡിയോ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

വീഡിയോയുടെ പേരും പറഞ്ഞ് നിരവധി തവണ യുവാക്കള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് യുവാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:bhopal girl raped by 3 pubg friends

Latest Stories

We use cookies to give you the best possible experience. Learn more