| Wednesday, 29th April 2020, 3:05 pm

ഭോപ്പാൽ ന​ഗരത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരിൽ 10 പേരും വിഷവാതക ദുരന്തത്തിന് ഇരയായവർ; ലക്ഷക്കണക്കിന് പേർ ആശങ്കയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാൽ ന​ഗരത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരിൽ 10 പേരും വിഷവാതക ദുരന്തത്തിന് ഇരയായവർ; ലക്ഷക്കണക്കിന് പേർ ആശങ്കയിൽ

അഹമ്മദാബാദ്: ഭോപ്പാൽ ന​ഗരത്തിൽ കൊവിഡ് ബാധിച്ച് മരിച്ചതിൽ പത്ത് പേരും വിഷവാതക ദുരന്തത്തിന് ഇരയായവർ. ഏപ്രിൽ 22 വരെയുള്ള കണക്കുകളാണ് ഇത് വ്യക്തമാക്കുന്നതെന്ന് ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു . ഭോപ്പാലിലെ യൂണിയൻ കാർബെെഡ് ഫാക്ടറിയിലെ വിഷവാതക ദുരന്തത്തിൽ പ്രതിരോധ ശേഷി നശിച്ച ആളുകൾക്ക് കൊവിഡ് ബാധിച്ചാൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയിലാണ് മെഡിക്കൽ രം​ഗത്ത് പ്രവർത്തിക്കുന്നവർ.

ഭോപ്പാലിലെ ​ഗ്യാസ് ട്രാജഡിയെ അതിജീവിച്ച അഞ്ച് ലക്ഷത്തോളം പേർ ഇന്നും ന​ഗരത്തിൽ താമസിക്കുന്നുണ്ട് എന്നത് ആശങ്ക ഉയർത്താൻ ഇടയാക്കുന്നു. വിഷവാതക ദുരന്തത്തെ അതിജീവിച്ചതിൽ ഭൂരിഭാ​ഗം പേരും ഹെെപ്പർ ടെൻഷൻ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കിഡ്നി തകരാറ് തുടങ്ങിയ രോ​ഗങ്ങൾ ഉള്ളവരാണ്. ഇത്തരത്തിൽ നേരത്തെ തന്നെ ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് കൊവിഡ് വന്നാൽ രക്ഷപ്പെടുത്താൻ പ്രയാസമായിരിക്കും എന്നാണ് ഡോക്ടർമാർ പറയുന്നത്.

മാർച്ച് 22നാണ് ഭോപ്പാലിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഭോപ്പാൽ ന​ഗരത്തിൽ ​ഗ്യാസ് ട്രാജഡിയുടെ ഇരകൾക്ക് കൊവിഡ് ബാധയുടെ വിഷയത്തിൽ പ്രത്യേക പരിചരണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി എൻ.ജി.ഒകൾ രം​ഗത്തുണ്ട്. ഇത് ചൂണ്ടിക്കാട്ടി കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന് ഇവർ കത്തും അയച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more