| Tuesday, 1st November 2016, 7:57 am

ഭോപാല്‍ ഏറ്റുമുട്ടല്‍ കൊല വ്യജമെന്ന് കട്ജു; വെടിവെച്ച പോലീസുകാര്‍ക്കും ഉത്തരവിട്ടവര്‍ക്കും വധശിക്ഷ നല്‍കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിമി പ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന പോലീസുകാരെ മാത്രമല്ല ഇതിന് ഉത്തരവിട്ട പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും വധശിക്ഷയ്ക്ക് വിധിക്കണെന്നും കട്ജു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.


ന്യൂദല്‍ഹി: ഭോപാലിലെ സിമി പ്രവര്‍ത്തകരുടെ വധം വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. സിമി പ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന പോലീസുകാരെ മാത്രമല്ല ഇതിന് ഉത്തരവിട്ട പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും വധശിക്ഷയ്ക്ക് വിധിക്കണെന്നും കട്ജു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

രണ്ടാം ലോക യുദ്ധത്തിന്റെ അവസാനത്തില്‍ നാസികളെ ജൂതവംശഹത്യക്ക് വിചാരണ ചെയ്ത ന്യൂറാംബര്‍ഗ് വിചാരണയില്‍ കുറ്റവാളികള്‍ വാദിച്ചത് അവര്‍ ഉത്തരവ് അനുസരിക്കുക മാത്രമായിരുന്നു എന്നാണ്, പക്ഷെ ഈ വാദം നിരാകരിക്കപ്പെട്ടു, പലര്‍ക്കും വധശിക്ഷ ലഭിച്ചു. കൊലപാതകവാസനയുള്ള പോലീസുകാര്‍ മനസ്സിലാക്കണം, നിരപരാധികളെ “ഏറ്റുമുട്ടലില്‍” കൊന്നു അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല എന്ന്; തൂക്ക് മരം അവരെ കാത്തിരിക്കുന്നു എന്നും.” കട്ജു പറഞ്ഞു.

ഭോപാലിലെ ഏറ്റുമുട്ടല്‍ വ്യാജമാണെന്നും നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടും കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

എട്ട് സിമി പ്രവര്‍ത്തകരെയും  ഇന്നലെ രാവിലെയാണ് പൊലീസ് വെടിവെച്ചു കൊന്നത്. ജയില്‍ചാടിയ ഇവരെ എയിന്ത്‌കേദിയില്‍ വച്ച് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീിന്റെ അവകാശവാദം. എന്നാല്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

We use cookies to give you the best possible experience. Learn more