| Friday, 25th October 2019, 9:59 am

''എനിക്ക് കൂടുതല്‍ സമയം കിട്ടിയിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടുമായിരുന്നു''; ഭൂപിന്ദര്‍ സിങ് ഹൂഡ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: ഹരിയാനയിലെ തെരഞ്ഞെടുപ്പു ഫലം ത്രിശങ്കുവിലായതിനാല്‍ ആരു ഭരിക്കും എന്നതിനെ സംബന്ധിച്ച് ഇതുവരെ തീരുമാനമുണ്ടായിട്ടില്ല.
ഭരണകക്ഷിയായ എന്‍.ഡി.എയ്ക്കും ഭൂരിപക്ഷം നേടന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ജെ.ജെ.പിയെ കൂടി ഒപ്പം കൂട്ടി സര്‍ക്കാറുണ്ടാക്കാം എന്ന പ്രതീക്ഷയിലാണ് ഇരു മുന്നണികളും.

ഇത്തവണത്തെ കോണ്‍ഗ്രസ് വിജയം ഭൂപീന്ദര്‍ സിങ് ഹൂഡയുടേതാണ്. 90 അംഗ നിയമസഭയില്‍ 48 സീറ്റു കളുണ്ടായിരുന്ന ബി.ജെ.പിക്ക് നിലവില്‍ കേവല ഭൂരിപക്ഷം പോലും നേടാനായിട്ടില്ല. ജെ.ജെ.പിയെ ഒപ്പം നിര്‍ത്താന്‍ ദുഷ്യന്ത് ചൗട്ടാലയെ മുഖ്യമന്ത്രിയാക്കാനും കോണ്‍ഗ്രസില്‍ നീക്കമുണ്ട്.

തനിക്ക് നേരത്തേ സമയം തന്നിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം വര്‍ധിപ്പിച്ചേനെ എന്നായിരുന്നു ഹരിയാനയിലെ കോണ്‍ഗ്രസിന്റെ നേട്ടത്തില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതവുമായ ഭൂപീന്ദര്‍ ഹൂഡ മാധ്യമങ്ങളോട് പറഞ്ഞത്.

‘എനിക്ക് നേരത്തേ തെരഞ്ഞെടുപ്പിന്റെ ചുമതല ലഭിച്ചിരുന്നെങ്കില്‍, ഞങ്ങള്‍ക്ക് എന്തായാലും ഭൂരിപക്ഷം ലഭിക്കുമായിരുന്നു’. ഹൂഡ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത്തവണത്തെ തെരഞ്ഞെടുപ്പ് നിയന്ത്രണ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു ഭൂപീന്ദര്‍ സിങ് ഹൂഡ. ഹൂഡയുടെ തെരഞ്ഞെടുപ്പു ഫോര്‍മുല വിജയം കണ്ടെന്നും ഇതില്‍ നിന്നും വ്യക്തമാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ രണ്ടുതവണ ദേശീയ നേതാക്കള്‍ വന്നതൊഴിച്ചാല്‍ ബാക്കി പ്രചാരണം മുഴുവന്‍ ഹൂഡയുടെ നിയന്ത്രണത്തിലായിരുന്നു. കഴിഞ്ഞ തവണത്തെ കനത്ത തോല്‍വിയോടെ ഹൂഡയെ എഴുതി തള്ളാനായിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണ് ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ വിജയം.

We use cookies to give you the best possible experience. Learn more