'പൗരത്വ നിയമത്തെ ചൊല്ലി മോദിയും അമിത്ഷായും തമ്മില്‍ അഭിപ്രായ വ്യത്യാസം'; ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍
national news
'പൗരത്വ നിയമത്തെ ചൊല്ലി മോദിയും അമിത്ഷായും തമ്മില്‍ അഭിപ്രായ വ്യത്യാസം'; ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th January 2020, 6:43 pm

റായ്പൂര്‍; പൗരത്വ നിയമത്തിലും എന്‍.ആര്‍.സിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന സൂചനകളുമായി ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍. രണ്ട് പേര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണം രാജ്യമാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമിത്ഷാ പറയുന്നു പൗരത്വ നിയമവും എന്‍.പി.ആറും തുടര്‍ച്ചയാണെന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നു എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന്. ചോദ്യം ഇതാണ് ആര് പറയുന്നതാണ് സത്യം ആര് പറയുന്നതാണ് നുണ എന്നതാണ്. ഇത് ചൂണ്ടിക്കാണിക്കുന്നത് ഇരുനേതാക്കളും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ്. അത് കാരണം അനുഭവിക്കുന്നത് രാജ്യമാണെന്നും ഭൂപേഷ് ഭാഗെല്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്രം രാജ്യത്തെ ജനങ്ങളെ വിഭജിക്കുകയാണ്. ആദ്യത്തെ അഞ്ച് വര്‍ഷം നോട്ട് നിരോധനവും ജി.എസ്.ടിയും മോദി നടപ്പിലാക്കി. അവസാനത്തെ ഏഴ്-എട്ട് മാസത്തെ തീരുമാനം എടുത്തത് അമിത്ഷായാണ്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതും പൗരത്വ നിയമവും നടപ്പിലാക്കിയതും എന്‍.പി.ആര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതും അമിത്ഷായാണെന്നും ഭൂപേഷ് ഭാഗെല്‍ പറഞ്ഞു.

പുല്‍വാമയില്‍ സി.ആര്‍.പി.എഫ് വാഹന വ്യൂഹത്തിനെതിരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.