ഭൂമിരാക്ഷസം
Discourse
ഭൂമിരാക്ഷസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th December 2009, 8:46 am

സാറാ ജോസഫ്
പേജ് 79, വില 50 രൂപ, കൈരളി ബുക്‌സ്
boomi-rakshasam-sara-josaphഥയിലും നോവലിലും സാംസ്‌കാരിക പ്രവര്‍ത്തനത്തിലും വേറിട്ട ശബ്ദത്തിനുടമയായ സാറാ ജോസഫിന്റെ ആദ്യനാടക പുസ്തകമാണ് ഭൂമി രാക്ഷസം. സാമൂഹിക വൈകൃതത്തിനു മേല്‍ ഒരു ഇടിമിന്നില്‍ പോലെ പതിക്കുന്ന ചരിത്രത്തെയും വര്‍ത്തമാനത്തെയും അളക്കുന്ന മൂന്ന് നാടകങ്ങളാണിത്. ഭൂമിരാക്ഷസം, സ്ത്രീ, ചാത്തുമാമന്റെ ചെരിപ്പുകള്‍ എന്നിവയാണ് ഈ നാടകങ്ങള്‍. നാടകം കലാപത്തിന്റെ മാര്‍ഗമാണെന്ന് ഭൂമിരാക്ഷസം സാക്ഷ്യപ്പെടുത്തുന്നു.

മലയാള നാടക പ്രസ്ഥാനത്തിന്റെ പുതിയ മുഖമാണ് ഭൂമി രാക്ഷസം. നാടിന്റെ കഥയും ചരിത്രവും ഇതിലെ കാഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. സാമൂഹ്യ പാഠവും സ്ത്രീകള്‍ക്കുള്ള ഉണര്‍ത്തുപാട്ടുമാണ് ഭൂമിരാക്ഷസം എന്ന നാടകം. പുതിയ കാലത്തെ സ്ത്രീബോധം നല്‍കുന്ന നാടക ഭാഷ്യമായി ഈ കൃതി കണക്കാക്കാം. മാനുഷി എന്ന സ്ത്രീ വിമോചന സംഘടന സ്ത്രീധന വിരുദ്ധ സമരത്തിന്റെ ഭാഗമായി കേരളം മുഴുവന്‍ അവരിപ്പിച്ച തെരുവ് നാടകമാണ് “സ്ത്രീ”. ചാത്തുമ്മാന്റെ ചെരുപ്പ് ഇരുപത് വര്‍ഷമായി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്ന കുട്ടികളുടെ നാടകമാണ്. മൂന്ന് നാടകങ്ങള്‍ക്കൊപ്പം നാടകത്തിലെ സ്ത്രീ ശരീരഭാഷ എന്ന ലേഖനം അനുബന്ധമായി നല്‍കുകയും ചെയ്തിട്ടുണ്ട്. ടി കെ സിറാജാണ് കവര്‍ ഡിസൈനിംഗ്.