| Friday, 6th November 2020, 8:36 pm

സിറിയ നിന്‍ മാറിലെ മുറിവില്‍ ചോരയൊലിപ്പതില്‍ ഈച്ചയരിപ്പൂ, മതമിരുളില്‍ ഭാരതാംബയോ വെട്ടം തേടി അലഞ്ഞു നടപ്പൂ, വേടന്റെ വരികള്‍ ഇത്തവണ ലോകത്തിന്റെ മുറിവുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വോയ്സ് ഓഫ് വോയ്സ് ലെസ്സ് എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പര്‍ വേടന്റെ പുതിയ മ്യൂസിക് ആല്‍ബം പുറത്തിറങ്ങി. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ യുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളുമുള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഗാനത്തിന്റെ തീം. ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്നാണ് മ്യൂസിക് വീഡിയോയുടെ പേര്.

സിറിയയിലെ ആഭ്യന്തര യുദ്ധവും മെക്‌സിന്‍-യു.എസ് അതിര്‍ത്തി മതിലുമുള്‍പ്പെടെ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലെയും പ്രശ്‌നങ്ങളാണ് പുതിയ ഗാനത്തിലെ ഓരോ വരികളും. ഇന്ത്യ, സൊമാലിയ, കൊറിയ, ശ്രീലങ്ക, തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ ഗാനത്തില്‍ വരികളാവുന്നു.

‘സിറിയ നിന്‍ മാറിലെ മുറിവില്‍ ചോരയൊലിപ്പതില്‍ ഈച്ചയരിപ്പൂ
കൊറിയ നിന്‍ മീതെ കഴുകന്മാര്‍ പറപ്പൂ കാവലിരിപ്പൂ
മതമിരുളില്‍ ഭാരതാംബയോ വെട്ടം തേടിയലഞ്ഞ് നടപ്പൂ
മെക്‌സിക്കന്‍ കനവുകളായിരം ഒരു മതിലാലേ ആരു തടുപ്പൂ
ഇലങ്കയില്‍ പുലികള്‍ ഇനിയും ദാഹം മാറാതോടീ നടപ്പൂ
കോംഗോ നിന്‍ ഘനികളിലായിരം കുരുന്ന് ജീവന്‍ നൊന്ത് മരിപ്പൂ,’

ജൂണില്‍ ഇറങ്ങിയ വോയ്സ് ഓഫ് വോയ്സ്ലെസ്സ് എന്ന റാപ്പിലൂടെയാണ് വേടന്‍ എന്ന പേരിലറിയപ്പെടുന്ന തൃശൂര്‍ സ്വദേശി ഹിരണ്‍ദാസ് മുരളി മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. മലയാളത്തില്‍ ഇതുവരെ വന്നിട്ടുള്ള റാപ്പുകളില്‍ ഏറ്റവും മികച്ച വരികളാണ് വോയ്സ് ഓഫ് വോയ്സ് ലെസ്സിന്റേതെന്നാണ് ഏറ്റവും കൂടുതല്‍ വന്ന അഭിപ്രായം.

ദളിത് രാഷ്ട്രീയവും ഭൂവകാശവും സമകാലീന ഇന്ത്യന്‍ രാഷ്ട്രീയവുമെല്ലാം ചര്‍ച്ച ചെയ്ത റാപ്പ് സിനിമാ സാംസ്‌ക്കാരിക മേഖലകളിലെ നിരവധി പ്രമുഖരാണ് ഷെയര്‍ ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  ‘Bhoomi Njan Vazhunidam’, vedan new song out

We use cookies to give you the best possible experience. Learn more