മുംബൈ: ഭീമാ-കൊറേഗാവ് സംഘര്‍ഷത്തില്‍ ഹിന്ദുത്വ നേതാവ് ശംബാജി ഭീദിന് ക്ലീന്‍ ചിറ്റ് നല്‍കി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സംഭവത്തില്‍ ഭീദ് ഇടപെട്ടതിന് തെളിവില്ലെന്ന് കാട്ടിയാണ് ഫഡ്‌നാവിസിന്റെ പരാമര്‍ശം.
ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ ഭീദിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ചീഫ് മെട്രോപൊളിറ്റിയന്‍ മജിസ്റ്റ്രേറ്റിന് മുന്നില്‍ അവര്‍ നല്‍കിയ മൊഴിയില്‍ “ഭീദ് ഗുരുജി കലാപത്തില്‍ പങ്കെടുത്തത് കണ്ടിട്ടില്ല” എന്നാണ് പറഞ്ഞിരിക്കുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച് മഹാരാഷ്ട്രാ നിയമസഭയില്‍ നടന്ന ചര്‍ച്ചയിലാണ് ഫഡ്‌നാവിസിന്റെ വെളിപ്പെടുത്തല്‍.
ജനുവരിയിലെ ഭീമാ-കൊറേഗാവ് സംഘര്‍ഷത്തില്‍ ഹിന്ദുത്വ നേതാവ് ശംബാജി ഭീദിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് പ്രകാശ് അംബേദ്കറിന്റെ നേതൃത്വത്തില്‍ 10,000ത്തിലധികം ആളുകള്‍ ആസാദ് മൈതാനില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. “സംഘര്‍ഷ സ്ഥലത്തോ പരിസരത്തോ ഭീദ് ഗുരുജിയോ അദ്ദേഹത്തിന്റെ അനുയായികളോ ഉണ്ടായിരുന്നില്ലെന്ന് അവരുടെ മൊബൈല്‍ ഫോണിലെ ജി.പി.എസ് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്”, ഫഡ്‌നാവിസ് പറഞ്ഞു.
Watch DoolNews Video: കുടിവെള്ളമില്ലാത്ത തീരദേശം