ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ്. എന്‍.ഡി.ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യോഗി ആദിത്യനാഥിന്റെ പരാജയം ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ 2019-ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയ്‌ക്കെതിരെ മത്സരിക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചിരുന്നെങ്കിലും മത്സരിച്ചിരുന്നില്ല. ഇതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി.
‘മോദിയ്‌ക്കെതിരെ മത്സരിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ എനിക്കൊരു രാഷ്ട്രീയപാര്‍ട്ടി ഇല്ലായിരുന്നു. ബി.എസ്.പി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുകയാണ് നല്ലതെന്ന് മായാവതി എന്നോട് പറഞ്ഞു. ഇതായിരുന്നു ഞാന്‍ പിന്മാറാന്‍ കാരണം, ‘ ആസാദ് പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ തനിക്ക് ആസാദ് സമാജ് പാര്‍ട്ടിയെന്ന സംഘടനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മുസ്‌ലിം, ദളിത് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഏതെങ്കിലും മണ്ഡലത്തില്‍ ജയിക്കുകയെന്നതല്ല പ്രധാനമെന്നും യോഗി ആദിത്യനാഥ് പരാജയപ്പെടുകയാണ് പ്രധാനമെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Bhim Army’s Chandrashekhar Azad Says Will Fight Yogi Adityanath In Polls