| Wednesday, 18th December 2019, 2:47 pm

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ ഭീം ആര്‍മി പ്രവര്‍ത്തകര്‍ ദല്‍ഹിയിലേക്ക്; 'ദളിത്, ആദിവാസി, ഒ.ബി.സി വിഭാഗത്തിനെതിരെയുള്ള വലിയ ഗൂഢാലോചനയാണ്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയ പൗരത്വ നിയമത്തിനെതിരെയും എന്‍.ആര്‍.സിക്കുമെതിരെ പ്രതിഷേധിക്കാന്‍ റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ച് ഭീം ആര്‍മി. ഡിസംബര്‍ 20ന് ദല്‍ഹി ജന്തര്‍മന്ദിറിലാണ് റാലി. ദളിത്, ആദിവാസി, ഒ.ബി.സി വിഭാഗത്തിനെതിരെയുള്ള വലിയ ഗൂഢാലോചനയാണ് പൗരത്വ നിയമവും എന്‍.ആര്‍.സിയുമെന്ന് ഭീം ആര്‍മി ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ടും മുസ്‌ലിംങ്ങള്‍ക്കെതിരായി മാത്രമല്ല അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളായ ദളിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരെയാണെന്നും ഭീം ആര്‍മി പറഞ്ഞു. പുതിയ നിയമത്തിനെതിരെ പോരാടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഭീം ആര്‍മി പിന്തുണ പ്രഖ്യാപിച്ചു.

സര്‍ക്കാരിന്റെ ഈ രണ്ട് നീക്കങ്ങളും മനുസ്മൃതിയെ വീണ്ടും നടപ്പിലാക്കാനുള്ളതാണ്. ദളിത്, ആദിവാസി, ഒ.ബി.സി വിഭാഗത്തിനെതിരെയുള്ള വലിയ ഗൂഢാലോചനയാണിത്. അവരുടെ വോട്ടവകാശവും എടുത്ത് കളഞ്ഞ് ഒരു മനുവാദ രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമമാണിതെന്നും ഭീം ആര്‍മി ആരോപിച്ചു.

ഡിസംബര്‍ 20ന് മൂന്ന് മണിക്കാണ് റാലി ആരംഭിക്കുന്നത്. ദല്‍ഹി ജമാ മസ്ജിദ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി ജന്ദര്‍മന്ദിറില്‍ സമാപിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more