| Thursday, 19th December 2019, 11:03 am

പാര്‍ട്ടി രൂപീകരണത്തിന് മുമ്പുള്ള ശക്തിപ്രകടനമായി പൗരത്വ നിയമ വിരുദ്ധ റാലിയെ മാറ്റാന്‍ ഭീം ആര്‍മി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പോവുകയാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഭീം ആര്‍മി പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിന് ശേഷമാണ് ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഭീം ആര്‍മി അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് എത്തിയത്.

ഡിസംബര്‍ 20ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭീം ആര്‍മി ദല്‍ഹിയില്‍ റാലി സംഘടിപ്പിച്ചിട്ടുണ്ട്. ഈ റാലി രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് മുമ്പായി നടക്കുന്ന ഭീം ആര്‍മിയുടെ ശക്തിപ്രകടനം കൂടിയായി മാറിയേക്കും.

നേരത്തെ ദല്‍ഹിയിലെ രവിദാസ് ക്ഷേത്രം പൊളിച്ചതിനെതിരെ പ്രക്ഷോഭത്തിനിറങ്ങാന്‍ ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്തിരുന്നു. ഭീം ആര്‍മി നേതാക്കളും പ്രവര്‍ത്തകരും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ആള്‍ക്കൂട്ടമാണ് അന്ന് ദല്‍ഹിയില്‍ എത്തിയത്. ആ ആള്‍ക്കൂട്ടത്തെ വിശ്വസിച്ചാണ് ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനൊരുങ്ങുന്നത്.

ദളിത് ക്ഷേത്രമായ രവിദാസ് ക്ഷേത്രം പൊളിച്ച സമയത്ത് പ്രക്ഷോഭങ്ങളില്‍ നിന്ന് ബി.എസ്.പി മാറി നിന്നിരുന്നു. ഈ നിലപാടിനോട് ദളിത് ജനവിഭാഗങ്ങള്‍ക്കിടയില്‍ എതിര്‍പ്പ് രൂപപ്പെട്ടിരുന്നു. ഈ എതിര്‍പ്പിന്റെ തുടര്‍ച്ചയായാണ് ഭീം ആര്‍മി ദല്‍ഹിയില്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തിലേക്ക് ആളുകള്‍ എത്തിയതും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹിയിലും ഉത്തര്‍പ്രദേശിലും വരുന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാണ് തീരുമാനം. ദല്‍ഹിയിലെ 15 നിയോജക മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് ഭീം ആര്‍മിയുടെ പ്രാഥമിക തീരുമാനം. ദളിത്-മുസ്‌ലിം സമുദായങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളാണിത്. ഈ മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്ന് ചന്ദ്രശേഖര്‍ ആസാദ് ഡിസംബര്‍ 17ന് പ്രഖ്യാപിച്ചേക്കും.

ദല്‍ഹി തെരഞ്ഞെടുപ്പിന് ശേഷം ഉത്തര്‍പ്രദേശില്‍ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ഭീം ആര്‍മി വക്താവ് കുഷ് പറഞ്ഞു. ഭീം ആര്‍മിയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം ബി.എസ്.പിക്ക് ഭീഷണിയാവുമോ എന്ന ചോദ്യത്തോടും കുഷ് പ്രതികരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്‍.പി.ഐ അതിന്റെ വഴിയില്‍ നിന്ന് മാറിപോയപ്പോള്‍ കാന്‍ഷി റാം സാഹേബ് ബി.എസ്.പി രൂപീകരിച്ചു. അതേ പോലെ ഞങ്ങളും ബദലുണ്ടാക്കാന്‍ ശ്രമിക്കുന്നു. ബി.എസ്.പി അതിന്റെ വഴിയില്‍ നിന്ന് മാറിയെന്നും അത് ബഹുജന്‍ പ്രസ്ഥാനത്തെ ക്ഷയിപ്പിക്കുന്നു എന്നും ബഹുജന്‍ സമുദായം ഒന്നടങ്കം കരുതുന്നുവെന്നാണ് കുഷിന്റെ പ്രതികരണം.

ഞങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ ബി.എസ്.പി വോട്ടര്‍മാരില്‍ 80 ശതമാനം പേരും വരും. പല മുതിര്‍ന്ന നേതാക്കളും ഭീം ആര്‍മിയില്‍ ചേരുമെന്നും കുഷ് പറഞ്ഞു.

We use cookies to give you the best possible experience. Learn more