ഉത്തര്‍പ്രദേശ്:ഭീം ആര്‍മി നേതാവ് ചന്ദ്രശേഖറിനെ ജയിലില്‍ ആക്രമിച്ചന്നാരോപിച്ച് ജില്ല മജിസ്‌ട്രേറ്റ് ഓഫീസ് ഭീം ആര്‍മി പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
ചന്ദ്രശേഖറിനെതിരെ ചുമത്തിയിട്ടുള്ള കുറ്റത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഭീം ആര്‍മി ഇന്നലെ ജില്ലാ ഭരണകൂടത്തിന് നിവേദനം നല്‍കിയിരുന്നു. ദളിതര്‍ക്കെതിരെ ഇനിയും ആക്രമണം തുടര്‍ന്നാല്‍ നിശ്ബദരായി ഇരിക്കില്ലെന്ന് ഭീം ആര്‍മി യൂണിറ്റ് പ്രസിഡണ്ട് കമാല്‍ വാലിയ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂര്‍ നടന്ന കലാപവുമായി ബന്ധപ്പെട്ടാണ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റു ചെയ്തത്. സഹാരണ്‍പൂരില്‍ ദളിതര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ മെയ് ഒമ്പതിന് ഭീം ആര്‍മി മഹാപഞ്ചായത്ത് വിളിച്ചുകൂട്ടിയിരുന്നു.
മഹാപഞ്ചായത്ത് നടത്താന്‍ പൊലീസ് ഭീം ആര്‍മിക്ക് അനുമതി നിഷേധിച്ചെങ്കിലും ഭീം ആര്‍മിയുടെ ക്ഷണം സ്വീകരിച്ച് നൂറുകണക്കിനാളുകള്‍ ഒത്തുകൂടി. ഇത് പൊലീസും ഭീം ആര്‍മിയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു വഴിവെച്ചു. ഇതേത്തുടര്‍ന്നാണ് ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തത്.