ലഖ്‌നൗ: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വരുന്ന തെരഞ്ഞെടുപ്പുകളില്‍ സജീവമായി ഇടപെടാന്‍ തീരുമാനിച്ച് ഭീം ആര്‍മി. ദല്‍ഹിയിലും ഉത്തര്‍പ്രദേശിലും വരുന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാണ് തീരുമാനം.
ദല്‍ഹിയിലെ 15 നിയോജക മണ്ഡലങ്ങളില്‍ മത്സകരിക്കാനാണ് ഭീം ആര്‍മിയുടെ പ്രാഥമിക തീരുമാനം. ദളിത്-മുസ്‌ലിം സമുദായങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളാണിത്. ഈ മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്ന് ചന്ദ്രശേഖര്‍ ആസാദ് ഡിസംബര്‍ 17ന് പ്രഖ്യാപിച്ചേക്കും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ദല്‍ഹി തെരഞ്ഞെടുപ്പിന് ശേഷം ഉത്തര്‍പ്രദേശില്‍ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ഭീം ആര്‍മി വക്താവ് കുഷ് പറഞ്ഞു. ഭീം ആര്‍മിയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം ബി.എസ്.പിക്ക് ഭീഷണിയാവുമോ എന്ന ചോദ്യത്തോടും കുഷ് പ്രതികരിച്ചു.
ആര്‍.പി.ഐ അതിന്റെ വഴിയില്‍ നിന്ന് മാറിപോയപ്പോള്‍ കാന്‍ഷി റാം സാഹേബ് ബി.എസ്.പി രൂപീകരിച്ചു. അതേ പോലെ ഞങ്ങളും ബദലുണ്ടാക്കാന്‍ ശ്രമിക്കുന്നു. ബി.എസ്.പി അതിന്റെ വഴിയില്‍ നിന്ന് മാറിയെന്നും അത് ബഹുജന്‍ പ്രസ്ഥാനത്തെ ക്ഷയിപ്പിക്കുന്നു എന്നും ബഹുജന്‍ സമുദായം ഒന്നടങ്കം കരുതുന്നുവെന്നാണ് കുഷിന്റെ പ്രതികരണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഞങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ ബി.എസ്.പി വോട്ടര്‍മാരില്‍ 80 ശതമാനം പേരും വരും. പല മുതിര്‍ന്ന നേതാക്കളും ഭീം ആര്‍മിയില്‍ ചേരുമെന്നും കുഷ് പറഞ്ഞു.