ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രക്ഷോഭം നടന്നു കൊണ്ടിരിക്കെ ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണാര്‍ത്ഥം പാര്‍ട്ടി തലത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഭീം ആര്‍മി.
സംവിധാന്‍ സുരക്ഷാ സമിതി [എസ്.എസ്.എസ്] എന്ന കമ്മറ്റിക്കാണ് ഭീം ആര്‍മി പാര്‍ട്ടി രൂപം നല്‍കുന്നത്. ഭരണഘടനാ വിരുദ്ധമായ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളെ ചെറുക്കാനുള്ള സമര പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് കമ്മിറ്റിയുടെ ഉദ്ദേശ്യം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഭീം ആര്‍മി പാര്‍ട്ടി പ്രസിഡന്റായ ചന്ദ്ര ശേഖര്‍ ആസാദ്, പാര്‍ട്ടിയുടെ ലീഗല്‍ അഡ്‌വൈസര്‍ മെഹ്മൂദ് പ്രാച എന്നിവരായിരിക്കും കമ്മിറ്റിയുടെ നേതൃ നിരയില്‍ ഉണ്ടാവുക. പാര്‍ട്ടി ഔദ്യോഗികമായി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വാഗ്ദാനങ്ങള്‍ ഉള്‍പ്പെടെയാണ് പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളെ ചെറുക്കാനുള്ള നടപടികള്‍ക്കായി ഭീം ആര്‍മി പാര്‍ട്ടിയുടെ നേരെ ജനകീയ ആവശ്യങ്ങള്‍ ഉയര്‍ന്നതിനാലാണ് ഇത്തരമൊരു നീക്കമെന്ന പാര്‍ട്ടി ലീഗല്‍ അഡൈ്വസര്‍ മെഹ്മൂദ് പ്രാച വ്യക്തമാക്കി. ദക്ഷിണ ഏഷ്യ ന്യൂനപക്ഷ അഭിഭാഷക ബോര്‍ഡിന്റെ പ്രസിഡന്റു കൂടിയാണ് ഇദ്ദേഹം.