| Wednesday, 8th January 2020, 5:43 pm

ചന്ദ്രശേഖര്‍ ആസാദിന് അടിയന്തിര ചികിത്സ നല്‍കണമെന്ന് തിഹാര്‍ ജയില്‍ അധികൃതരോട് നിര്‍ദേശിച്ച് ദല്‍ഹി കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് അടിയന്തിര ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് ദല്‍ഹി കോടതിയുടെ നിര്‍ദേശം. തിഹാര്‍ ജയില്‍ അധികൃതരോടാണ് ദല്‍ഹി കോടതി നിര്‍ദേശിച്ചത്.

കേസന്വേഷിക്കുന്ന ദര്യാഗഞ്ച് പൊലീസ് സ്റ്റേഷന്‍ എയിംസില്‍ നിന്നും കോടതിയ്ക്ക് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതില്‍ പരാചയപ്പെട്ടതിനെ തുടര്‍ന്ന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അതുല്‍ വര്‍മ കേസിന്റെ വാദം കേള്‍ക്കുന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റി.

ചന്ദ്രശേഖര്‍ ആസാദിന്റെ നിര്‍ദേശ പ്രകാരം മഹ്മൂദ് പ്രാചയാണ് ആസാദിന് രക്തം കട്ടപിടിക്കുന്ന അസുഖമാണെന്നും അടിയന്തിര വൈദ്യാസഹായം നല്‍കണമെന്നുമാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയത്.

‘ആസാദിന് ‘പോളിസിതെമിയ’ എന്ന രക്തം കട്ടപിടിക്കുന്ന അസുഖമാണുള്ളത്. അതുകൊണ്ടു തന്നെ എയിംസിലെ ഇതുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരെക്കൊണ്ട് ചെക്കപ്പ് ചെയ്യിക്കണം. പ്രധാനമായും ആസാദിന്റെ ചികിത്സ നടത്തുന്ന എയിംസിലെ ഹീമറ്റോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. റിഷി ധവാനെക്കൊണ്ട് തന്നെ നോക്കിക്കുകയും രക്തം പരിഷോധിപ്പിക്കുകയും വേണം. ഒരാഴ്ചക്കുള്ളിലോ പരമാവധി പത്തു ദിവസത്തിനുള്ളിലോ രക്തം കട്ടപിടിക്കുകയും അത് കൃത്യമായി പരിശോധിച്ച് പോന്നില്ലെങ്കില്‍ ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യും,” അപേക്ഷയില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബുധനാഴ്ച ജയിലില്‍നിന്ന് വരുന്ന ഡോക്ടര്‍ കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. ആസാദ് ശ്വാസതടസം നേരിടുന്നുണ്ടെന്നും കൈകള്‍ക്ക് വീക്കമുണ്ടെന്നും ഇത് ചൂണ്ടിക്കാണിച്ച് പ്രാച്ച പറഞ്ഞു.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ചന്ദ്രശേഖര്‍ ആസാദ് നേരിടുന്നുണ്ടെന്നും ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ അദ്ദേഹത്തിന് ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്നും അദ്ദേഹത്തിന്റെ ഡോക്ടര്‍ ഡോ. ഹര്‍ജിത് സിങ് ഭട്ടിയും പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതിനിയമത്തിനെതിരെ പ്രതിഷേധിച്ച ഭീം ആര്‍മി സേന തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ ജുമാ മസ്ജിദില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ജനുവരി 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കും.

We use cookies to give you the best possible experience. Learn more