ലഖ്‌നൗ: ആസാദ് സമാജ് പാര്‍ട്ടി (കാന്‍ഷി റാം) നേതാവും ഭീം ആര്‍മി സ്ഥാപകനുമായ ചന്ദ്രശേഖര്‍ ആസാദ് ഉത്തര്‍പ്രദേശിലെ നാഗിന മണ്ഡലത്തില്‍ ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്ക് മുന്നില്‍.
ലഖ്‌നൗ: ആസാദ് സമാജ് പാര്‍ട്ടി (കാന്‍ഷി റാം) നേതാവും ഭീം ആര്‍മി സ്ഥാപകനുമായ ചന്ദ്രശേഖര്‍ ആസാദ് ഉത്തര്‍പ്രദേശിലെ നാഗിന മണ്ഡലത്തില്‍ ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്ക് മുന്നില്‍.
മണ്ഡലത്തില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മനോജ് കുമാറാണ് രണ്ടാമതായി ലീഡ് ചെയ്യുന്നത്. എന്നാല്‍ ബി.ജെ.പി മണ്ഡലത്തില്‍ നിലവില്‍ നാലാം സ്ഥാനത്താണുള്ളത്.
ഓം കുമാറാണ് നാഗിനയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യവുമായി ചേര്‍ന്ന് മത്സരിക്കാന്‍ എ.എസ്.പി വിസമ്മതിച്ചിരുന്നു.
പാര്‍ട്ടി രൂപീകരിച്ച് നാല് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ.എസ്.പി മത്സരിക്കുന്നത്.
3 ലക്ഷത്തിലധികം ദളിത് വോട്ടുകളുള്ള മണ്ഡലമാണ് നാഗിന. 2019ലെ ലോക്‌സഭാ തെരഞ്ഞൈടുപ്പില്‍ മണ്ഡലത്തില്‍ ബി.എസ്.പിയുടെ ഗിരീഷ് ചന്ദ്ര ആയിരുന്നു വിജയിച്ചിരുന്നത്. എന്നാല്‍ നിലവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മൂന്നാം സ്ഥാനത്താണ് ബി.എസ്.പിയുള്ളത്.
Content Highlight: Bhim Army founder Chandrashekhar Azad leading by 50,000 votes in Nagina