ലഖ്‌നൗ: വരുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഭീം ആര്‍മി സുഖല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഭാഗീധാരി സങ്കല്‍പ്പ് മോര്‍ച്ചയെന്ന സഖ്യത്തോടു ചേര്‍ന്ന് മത്സരിച്ചേക്കും. സുഖല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അദ്ധ്യക്ഷന്‍ ഓം പ്രകാശ് രാജ്ബറുമായി തിങ്കളാഴ്ച ചന്ദ്രശേഖര്‍ ആസാദ് ചര്‍ച്ച നടത്തി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സംസ്ഥാനത്തെ എട്ട് പാര്‍ട്ടികള്‍ ഉള്‍പ്പെട്ടതാണ് ഭാഗീധാരി സങ്കല്‍പ്പ് മോര്‍ച്ച. യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ഓം പ്രകാശ് രാജ്ബര്‍. ബി.ജെ.പിയോട് ഇടഞ്ഞതിന് ശേഷം ഓം പ്രകാശ് രാജ്ബറുടെ നേതൃത്വത്തില്‍ രൂപീകരിച്ചതാണ് ഭാഗീധാരി സങ്കല്‍പ്പ് മോര്‍ച്ച.
എല്ലാ ദളിത്, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളും ഒരുമിച്ച് ഈ സഖ്യത്തിലുണ്ടാവും. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഓം പ്രകാശ് രാജ്ബര്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഭീം ആര്‍മി സഖ്യത്തിന്റെ ഭാഗമാവും. ഔദ്യോഗിക പ്രഖ്യാപനം വരുംദിവസങ്ങളില്‍ തന്നെ നടക്കും. ഇന്നത്തെ കൂടിക്കാഴ്ച ഈ കാര്യത്തെ കുറിച്ച് സംസാരിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും സുഖല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി ജനറല്‍സെക്രട്ടറി അരവിന്ദ് രാജ്ബര്‍ പറഞ്ഞു.