national news
ഭീം ആര്‍മി പാര്‍ട്ടി മാര്‍ച്ച് 15ന് പ്രഖ്യാപിക്കും; നിരവധി ബി.എസ്.പി നേതാക്കള്‍ പാര്‍ട്ടിയിലേക്കെന്ന് പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 03, 01:42 pm
Tuesday, 3rd March 2020, 7:12 pm

ലഖ്‌നൗ: ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം മാര്‍ച്ച് 15ന് നടക്കുമെന്ന് ഭീം ആര്‍മി അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്. ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷിറാമിന്റെ ജന്മവാര്‍ഷിക ദിനമാണ് പാര്‍ട്ടി പ്രഖ്യാപനത്തിന് ഭീം ആര്‍മി തെരഞ്ഞെടുത്തിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍ ബി.എസ്.പി എം.പിമാര്‍, എം.എല്‍.എമാര്‍, എം.എല്‍.സിമാര്‍ എന്നിവര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ഭീം ആര്‍മി വൃത്തങ്ങള്‍ പറയുന്നു. നിരവധി മുന്‍ ബി.എസ്.പി നേതാക്കളുമായി ചന്ദ്രശേഖര്‍ ആസാദ് ചര്‍ച്ച നടത്തിയെന്നും അവര്‍ പറഞ്ഞു.

‘ജാതി വിവേചനത്തിനെതിരായും ദളിത് യുവതയുടെ വിദ്യാഭ്യാസ നേട്ടത്തിനും വേണ്ടി രൂപീകരിച്ച ഭീം ആര്‍മി ഒരു രാഷ്ട്രീയ പാര്‍ട്ടിയാവുകയാണ്. 2022ലെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും’; ചന്ദ്രശേഖര്‍ ആസാദ് പ്രതികരിച്ചു.

ഡിസംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തണമെന്നാണ് കരുതിയിരുന്നത്. അപ്പോഴാണ് ഈ ഭരണഘടന വിരുദ്ധ നിയമം നടപ്പിലാക്കിയത്. പൗരത്വ നിയമത്തിനെതിരെ പോരാടുക എന്നതാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനേക്കാള്‍ പ്രധാനമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

രാഷ്ട്രീയ പ്രവര്‍ത്തനത്തിറങ്ങുക എന്നത് തന്റെ ആഗ്രഹമായിരുന്നില്ല. പക്ഷെ അതിന് നിര്‍ബന്ധിക്കുകയാണെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ