ന്യൂദല്‍ഹി: പൗരത്വഭേദതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രക്ഷോഭം തുടരുകയാണ്. ദല്‍ഹിയിലും ഉത്തര്‍പ്രദേശിലും ബെംഗളൂരുവിലും ജനങ്ങള്‍ ഇന്നും തെരുവിലാണ്. കര്‍ണാടകയിലും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത്. മംഗളൂരുവിലും ദക്ഷിണ കന്നഡയിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതിനിടെ ദല്‍ഹി ജുമഅ മസ്ജിദില്‍ നിന്നും ജന്തര്‍മന്ദിറിലേക്ക് ഭിം ആര്‍മിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്കാണ് റാലി ആരംഭിക്കുക. അതേസമയം പ്രതിഷേധ മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്.
എന്നാല്‍ മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് രംഗത്തെത്തി. ജനാധിപത്യവിശ്വാസികളായ എല്ലാവരും മാര്‍ച്ചില്‍ പങ്കെടുക്കണമെന്നും തന്റെ എല്ലാ പിന്തുണയും പ്രതിഷേധമാര്‍ച്ചിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മംഗളൂരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ജലീല്‍ കന്തക്, നൈഷിന്‍ കുദ്രോളി എന്നിവരാണ് മരിച്ചത്. പ്രതിഷേധം ശക്തമായതോടെ മംഗ്‌ളൂരുവില്‍ രണ്ട് ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.