'ഭിക്ഷക്കാരന്‍ 2'; വിജയ് ആന്റണി ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്
Film News
'ഭിക്ഷക്കാരന്‍ 2'; വിജയ് ആന്റണി ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 29th April 2023, 8:41 pm

വിജയ് ആന്റണി ഫിലിം കോര്‍പറേഷന്റെ ബാനറില്‍ ഫാത്തിമ വിജയ് ആന്റണി നിര്‍മിച്ച് വിജയ് ആന്റണി നായകനായെത്തുന്ന ‘ഭിക്ഷക്കാരന്‍ 2’ നായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. വിജയ് ആന്റണിയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരിക്കും ചിത്രം. മെയ് 19ന് ചിത്രം തിയേറ്ററുകളില്‍ എത്തുകയാണ്.

ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രൊമോഷന്‍ രീതികള്‍ കൊണ്ടും ഞെട്ടിക്കുകയാണ് സിനിമ.

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായി ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ നാല് മിനിട്ടോളം നീണ്ടുനില്‍ക്കുന്ന സ്‌നീക്ക് പീക്ക് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. നായക കഥാപാത്രമില്ലാതെ ആദ്യത്തെ സ്‌നീക്ക് പീക്ക് വീഡിയോയും ഇത് തന്നെയാണ്. പുതു ചരിത്രങ്ങള്‍ തീര്‍ത്തുകൊണ്ടായിരുന്നു പ്രൊമോഷന്‍ രീതികള്‍ സിനിമ കൈക്കൊണ്ടത്.

സ്റ്റാര്‍ നെറ്റ് വര്‍ക്കാണ് ചിത്രത്തിന്റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് ആന്‍ഡ് ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. കാവ്യ താപര്‍, ഡാറ്റോ രാധ രവി, വൈ ജി മഹേന്ദ്രന്‍, മന്‍സൂര്‍ അലി ഖാന്‍, ഹരീഷ് പേരടി, ജോണ് വിജയ്, ദേവ് ഗില്‍, യോഗി ബാബു തുടങ്ങിയ വന്‍ തരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ലൈന്‍ പ്രൊഡ്യുസര്‍ – സാന്ദ്ര ജോണ്‍സന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ – നവീന്‍ കുമാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ – കൃഷ്ണപ്രഭു, ഛായാഗ്രഹണം – ഓം നാരായണന്‍, ഡി.ഐ. – കൗശിക് കെ. എസ് , എഡിറ്റര്‍ – വിജയ് ആന്റണി, അസോസിയേറ്റ് എഡിറ്റര്‍ – ദിവാകര്‍ ഡെന്നിസ്, ആര്‍ട്ട് ഡയറക്ടര്‍ – അരു സ്വാമി, പി.ആര്‍.ഒ – ശബരി

Content Highlight: bhikshakaran movie trailer