[]കാസര്‍ഗോഡ്: ശമ്പള പരിഷ്‌കരണമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്റെ (ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്) കാസര്‍ഗോഡ് യൂണിറ്റിലെ തൊഴിലാളികല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.
ആവശ്യങ്ങള്‍ ഉന്നയിച്ച് നേരത്തെ സൂചനാ സമരങ്ങള്‍ നടത്തിയിരുന്നെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചത്.
സി.ഐ.ടി.യു, എസ്.ടി.യു, ഐ.എന്‍.ടി.യു.സി എന്നീ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ മൂന്ന് തൊഴിലാളികളാണ് നിരാഹാരമിരിക്കുന്നത്.
സ്ഥാപനം ഭെല്ലില്‍ ലയിച്ചിതിന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ശമ്പള വര്‍ധനവ് ഉണ്ടായിട്ടില്ലെന്ന് തൊഴിലാളികള്‍ ആരോപിച്ചു.
2011 ലാണ് ബെദുക്കയിലെ കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡ് ഭെല്ലില്‍ ലയിക്കുന്നത്. അന്ന് മാനേജ്‌മെന്റ് നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നില്ലെന്നും കഴിഞ്ഞ 25 വര്‍ഷമായി തങ്ങള്‍ സമരങ്ങള്‍ നടത്തിയിട്ടില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.
അതേസമയം പ്രശ്‌നം എം.ഡിയുമായി ചര്‍ച്ചചെയ്ത് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര തൊഴില്‍ സഹ മന്ത്രി കൊടികുന്നില്‍ സുരേഷ് അറിയിച്ചതായി സ്വകാര്യ ചാനല്‍ പുറത്തുവിട്ടു.