| Wednesday, 23rd March 2022, 5:19 pm

ഭീഷ്മയുടെ തിരക്കഥ എഴുതുമ്പോള്‍ തന്നെ ആ നടനെ ഉറപ്പിച്ചിരുന്നു; ബാക്കി ആക്ടേഴ്‌സിനെയെല്ലാം പിന്നീട് തീരുമാനിച്ചതാണ്: ദേവദത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

15 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും അമല്‍നീരദും ഒന്നിച്ച ചിത്രമായ ഭീഷ്മ പര്‍വ്വം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം റെക്കോര്‍ഡ് കളക്ഷനുമായി ഇപ്പോഴും മുന്നേറുകയാണ് ചിത്രം.

ഭീഷ്മയെ സംബന്ധിച്ച് ഏറ്റവും ഹൈലൈറ്റ് എന്ന് പറയാവുന്നത് കഥാപാത്രങ്ങളുടെ കാസ്റ്റിങ് തന്നെയായിരുന്നു. ചിത്രത്തിലെ കാസ്റ്റിങ്ങിനെ കുറിച്ചും സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ തന്നെ മനസില്‍ വന്ന അഭിനേതാക്കളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് തിരക്കഥാകൃത്ത് ദേവദത്ത് ഷാജി. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൈക്കിളായിട്ട് മമ്മൂക്ക തന്നെയെന്ന് ആദ്യമേ തീരുമാനിച്ചിരുന്നതാണല്ലോ. പിന്നെ എഴുന്ന സമയത്ത് തന്നെ ഇന്ററസ്റ്റിങ് ആയി തോന്നിയ ക്യാരക്ടര്‍ ആണ് പീറ്ററിന്റേത്. പീറ്ററിന്റെ കാര്യത്തില്‍ വലിയൊരു കാസ്റ്റിങ് ഓപ്ഷനിലേക്ക് പോകേണ്ടി വന്നിട്ടില്ല. ഷൈന്‍ ടോം ചാക്കോ
തന്നെയാണ് പ്രധാനമായി മനസില്‍ വന്നത്. അദ്ദേഹം ഏറ്റവും വൃത്തിയായി അത് അവതരിപ്പിച്ചിട്ടുമുണ്ട്. പിന്നെ ഫസ്റ്റ് ഡ്രാഫ്റ്റ് കഴിഞ്ഞ ശേഷമാണ് ബാക്കി കാസ്റ്റിങ്ങിനെപ്പറ്റിയുള്ള ചര്‍ച്ചകളൊക്കെ വന്നത്, ദേവദത്ത് പറയുന്നു.

ഭീഷ്മയില്‍ ഉള്ളില്‍ കൊണ്ടുനടക്കുന്ന കഥാപാത്രം ഏതാണെന്ന ചോദ്യത്തിന് മൈക്കിളിനോട് തന്നെയാണ് കൂടുതല്‍ സ്‌നേഹം എന്നായിരുന്നു ദേവദത്തിന്റെ മറുപടി. അതുപോലെ അജാസ് വളരെ പ്രിയപ്പെട്ട കഥാപാത്രമാണെന്നും ആ ക്യാരക്ടര്‍ എഴുതി വന്നപ്പോഴേ ഒരു സാറ്റിസ്ഫാക്ഷന്‍ ഉണ്ടായിരുന്നെന്നും ദേവദത്ത് പറയുന്നു.

ബോധപൂര്‍വം കൊണ്ടുവന്ന ക്യാരക്ടേഴ്‌സ് ഒന്നും ചിത്രത്തില്‍ ഇല്ല. ഫിക്ഷന്‍ ആയിട്ട് തന്നെയാണ് അപ്രോച്ച് ചെയ്തത്. മഹാഭാരതത്തില്‍ നിന്ന് ഇന്‌സ്പയേര്‍ഡ് ആണ്. പല ക്യാരക്ടേഴ്‌സിനും ആ റഫറന്‍സ് കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സിനിമയുടെ തുടക്കത്തില്‍ വേദവ്യാസന് നന്ദി പറയുന്നുണ്ട്. അതുപോലെ ഗോഡ്ഫാദറില്‍ നിന്നും ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ട്. അത് ഒരിക്കലും ഒളിച്ചുകടത്തുന്നതല്ല. പടത്തിന്റെ ഓപ്പണിങ് സീന്‍ കാണുമ്പോള്‍ ഗോഡ്ഫാദര്‍ കണ്ടിട്ടുള്ളവര്‍ക്ക് മനസിലാകും. അതിനൊരു ട്രിബ്യൂട്ട് കൊടുത്തിട്ടുണ്ട്, ദേവദത്ത് പറഞ്ഞു.

ചിത്രത്തിന്റെ കഥ പേപ്പറില്‍ എഴുതിവെച്ചിരിക്കുന്നതില്‍ നിന്നും ഡബിള്‍ സ്‌ട്രോങ്ങായിട്ടാണ് സക്രീനില്‍ കാണാന്‍ സാധിച്ചതെന്നും അത് ഒരു മേക്കറുടെ കഴിവ് തന്നെയാണെന്നും ദേവദത്ത് അഭിമുഖത്തില്‍ പറയുന്നു.

പിന്നെ മമ്മൂട്ടി സര്‍ അത്രയും ജനുവിന്‍ ആയിട്ടുള്ള വ്യക്തിയാണ്. ചില്‍ ആണ് ആള്. റിലീസിന്റെ മുന്‍പുള്ള ഇന്റര്‍വ്യൂസ് ഒക്കെ നിങ്ങള്‍ കണ്ടുകാണും. അതുപോലെ തന്നെയായിരുന്നു സെറ്റിലും. സെറ്റില്‍ ഏറ്റവും കൂടുതല്‍ കോമഡി പറയുന്ന ആള് അദ്ദേഹമായിരിക്കും. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റുക എന്നത് തന്നെ വലിയ കാര്യമാണ്. അതൊക്കെ കണ്ട് പഠിക്കുക തന്നെ വേണം, പക്ഷേ അതൊന്നും കണ്ട് പഠിക്കാന്‍ പോലും നമുക്കാവില്ല.

അതൊക്കെ എങ്ങനെയാണ് നമ്മള്‍ ചെയ്യുക എന്നതാണ്. ഇപ്പോഴും അദ്ദേഹത്തിന്റെ ശരീരവും ഹെല്‍ത്തും ഒക്കെ അദ്ദേഹം ശ്രദ്ധിക്കുന്ന രീതി, അതും ഈ പ്രായത്തില്‍. ഇതൊക്കെ ഈ പ്രായത്തില്‍ പോലും എനിക്ക് ശ്രദ്ധിക്കാന്‍ പറ്റുമോ എന്ന് സംശയമാണ്. അദ്ദേഹത്തില്‍ നിന്നും നമുക്ക് പഠിക്കാന്‍ ഒരുപാടുണ്ട്, ദേവദത്ത് പറഞ്ഞു.

Content Highlight: Bheeshmaparvam Writer Devadath About The Characters and Casting

We use cookies to give you the best possible experience. Learn more