| Sunday, 18th December 2022, 7:22 pm

ബോക്‌സോഫീസ് തകര്‍ത്ത് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം; യഷും മമ്മൂട്ടിയും നേര്‍ക്കുനേര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2022ല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ ഭീഷ്മ പര്‍വ്വവും, തെലുങ്ക് സിനിമ കെ.ജി.എഫ് ചാപ്റ്റര്‍ 2വും. സിനിമ ട്രാക്കേഴ്‌സായ ഫ്രൈഡേ മാറ്റണിയാണ് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. കെ.ജി.എഫ് ചാപ്റ്റര്‍ 2വാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ. 68.50 കോടിയാണ് സിനിമ കേരളത്തില്‍ മാത്രമായി നേടിയത്.

അതേ സമയം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമ എന്ന നേട്ടം മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം സ്വന്തമാക്കി. 47.10 കോടി രൂപയാണ് കേരളത്തില്‍ നിന്നും ഭീഷ്മ പര്‍വ്വം നേടിയത്. 2022 മാര്‍ച്ച് മൂന്നിനാണ് സിനിമ തിയേറ്ററുകളിലെത്തിയത്. സിനിമയും അതിലെ ഗാനങ്ങളും, ഡയലോഗുകളും വരെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച മൈക്കിളപ്പ എന്ന കഥാപാത്രം പറയുന്ന ‘ചാമ്പിക്കോ’ എന്ന ഡയലോഗ് വൈറലാവുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രിയക്കാര്‍ വരെ അത് ഏറ്റെടുക്കുകയും ചെയ്തു. റിലീസ് ദിവസം മുതല്‍ ബോക്‌സ് ഓഫീസില്‍ ചലനങ്ങള്‍ സൃഷ്ടിച്ച ചിത്രം നൂറ് കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു.

ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ഫര്‍ഹാന്‍ ഫാസില്‍, നാദിയ മൊയ്തു, ലെന, ശ്രീനാഥ് ഭാസി തുടങ്ങി വലിയ താരനിര തന്നെ ഭീഷ്മ പര്‍വ്വത്തിലുണ്ടായിരുന്നു. അമല്‍ നീരദാണ് സിനിമ സംവിധാനം ചെയ്തത്. തിയേറ്റര്‍ റിലീസിനുശേഷം സിനിമ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും എത്തിയിരുന്നു.

അതേസമയം ആഗോള റിലീസില്‍ രണ്ടായിരം കോടിയാണ് യഷ് നായകനായ പ്രശാന്ത് നീല്‍ ചിത്രം കെ.ജി.എഫ് 2വിന് കിട്ടിയത്. ഇതിന് മുമ്പ് ആര്‍.ആര്‍.ആര്‍, ദംഗല്‍, ബാഹുബലി ദി കണ്‍ക്ലൂഷന്‍ എന്നീ ചിത്രങ്ങളാണ് ആയിരം കോടി കടന്നിട്ടുള്ളത്.
ഫിലിം ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2 ആയിരം കോടി കടന്ന വിവരം പങ്കുവെച്ചത്.

കെ.ജി.എഫ് ചാപ്റ്റര്‍ 2 കന്നടക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ാഷകളിലും സിനിമ പ്രദര്‍ശനത്തിന് സിനിമയെത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയത.

CONTENT HIGHLIGHT: bheeshmaparvam cross collection records in kerala

We use cookies to give you the best possible experience. Learn more