|

ഇത് ബാറ്റ്മാനല്ല, ഭീഷ്-മാന്‍; വില്ലനായി ഷമ്മി ജോക്കര്‍; വീഡിയോ വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി-അമല്‍ നീരദ് കോമ്പോ വീണ്ടും ഒന്നിച്ച ഭീഷ്മ പര്‍വ്വം വലിയ തരംഗമാണ് കേരളത്തില്‍ സൃഷ്ടിച്ചത്. മൈക്കിളപ്പനായി മമ്മൂട്ടി തകര്‍ത്ത് അഭിനയിച്ചപ്പോള്‍ മറ്റ് അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി.

മമ്മൂട്ടിയുടെ മൈക്കിളിനെ പോലെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഫഹദിന്റെ കഥാപാത്രമാണ് കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി.

ഷമ്മിയും മൈക്കളപ്പനും നേര്‍ക്കുനേര്‍ വന്നാലോ. ഇങ്ങനെയൊരു കോമിക് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. പൊതുസമൂഹത്തില്‍ സേതുരാമയ്യരായി ജീവിക്കുകയും ആപത്ത് ഘട്ടങ്ങളില്‍ ഭീഷ്-മാനാവുകയും ചെയ്യുന്ന മമ്മൂട്ടിയെ ആണ് കോമിക്കില്‍ കാണുന്നത്.

വില്ലനായ ജോക്കറായി ഫഹദിന്റെ ഷമ്മിയും എത്തുന്നു. ഷമ്മി ഹീറോയാടാ ഹീറോ, ഇനി കുറക്കേണ്ടവരുടെ എണ്ണം കൂടും, ചാമ്പിക്കോ മുതലായ മാസ് ഡയലോഗുകളും കോമിക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോമിക്കിന്റെ ട്രെയ്‌ലര്‍ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. നിദീപ് വര്‍ഗീസ് എന്ന് ആനിമേറ്ററാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. നേരത്തെ പുറത്ത് വന്ന ഭീഷ്-മാന്റെ ടീസറും ശ്രദ്ധിക്കപ്പെട്ടിരുന്നു. കോമിക്കിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്.

അതേസമയം കൊവിഡ് ലോക്ഡൗണില്‍ പ്രതിസന്ധിയിലായ തിയേറ്ററുകള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയാണ് ഭീഷ്മ പര്‍വ്വം റിലീസ് ചെയ്തത്. 100 കോടി ക്ലബ്ബില്‍ കയറിയ ചിത്രം ഏപ്രില്‍ ഒന്നിന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും റിലീസ് ചെയ്തിരുന്നു.

Content Highlight: bheeshman-shammy joker shammy video became viral in socail media