|

ഒ.ടി.ടി റിലീസിന് പിന്നാലെ മൈക്കളപ്പനെ ഏറ്റെടുത്ത് ട്രോളന്മാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ചപ്പോള്‍ തിയേറ്ററുകള്‍ക്ക് അത് വലിയ ഉണര്‍വാണ് കിട്ടിയത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു, മാലാ പാര്‍വതി, ശ്രീനാഥ് ഭാസി എന്നിങ്ങനെ വലിയ താരനിരയുമായെത്തിയ ഭീഷ്മ പര്‍വ്വം ഇതിനോടകം തന്നെ 100 കോടി ക്ലബ്ബില്‍ എത്തിയിരുന്നു.

മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ഭീഷ്മ പര്‍വ്വം ഏപ്രില്‍ ഒന്നിന് ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലും റിലീസ് ചെയ്തിരുന്നു. ഒ.ടി.ടി റിലീസിന് പിന്നാലെ മൈക്കളപ്പനേയും പിള്ളരേയും ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ ഇഴകീറി പരിശോദിക്കലിന് പുറമേയാണ് ഭീഷ്മ പര്‍വ്വത്തിന്റെ ട്രോളുകളും പ്രചരിക്കുന്നത്.

മൈക്കിളിനേയും അജാസിനേയും ചേര്‍ത്തുള്ള ട്രോളുകളാണ് കൂടുതലും. മൈക്കിള്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ പ്രതികാരം ചെയ്യാന്‍ അജാസിനെ ഏല്‍പ്പിക്കുന്നതും, മൈക്കിളും ആലിസും തമ്മിലുള്ള ബന്ധവും, മൈക്കിളിന്റെ കട്ടിലും കസേരയുമൊക്കെയാണ് ട്രോളന്മാര്‍ വിഷയമാക്കുന്നത്.

May be a meme of 3 people and text that says "KOLDMINE *കൊച്ചേരി രാജൻ *സായിപ്പ് ടോണി എന്ത് പറ്റിയതാ? കൂടെ നിക്കുന്നവന്മാർ ഒറ്റിയതാ BOOLMINES SMMD ഹായ് ഫ്രഷ്..."

May be a meme of 6 people and text that says "പീറ്റർ* ഹലോ....." മൈക്കിളപ്പൻ* ഇത്തവണയും അവനായെടുത്തേ. നമ്മുടെ പിള്ളാരിതുവരേ എത്തില്ലന്ന് തോന്നുന്നു "ഏത് മാക്കാനാടാ ഇത്? നീയെന്താ ഫോൺ വിളിച്ച് കളിക്കാ? SMMD"

വില്ലനായ രാജനേയും ട്രോളന്മാര്‍ ഏറ്റെടുത്ത് കഴിഞ്ഞു. എന്തായാലും ഇപ്പോള്‍ ട്രോളിലും ഭീഷ്മയുടെ ആധിപത്യമാണ്.

Content Highlight: bheeshma parvam trolls became trend in social media after ott release

Video Stories