| Thursday, 24th February 2022, 7:29 am

അര്‍ധരാത്രിയില്‍ സസ്‌പെന്‍സ്; ദുരൂഹതകള്‍ നിറച്ച് 'ഭീഷ്മ പര്‍വം' ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ‘ഭീഷ്മ പര്‍വ’ത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. അര്‍ധരാത്രി ഒരു മണിയോടെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ട്രെയ്‌ലര്‍ പുറത്ത് വന്നത്.

അന്തരിച്ച നടീനടന്മാരായ കെ.പി.എ.സി ലളിത, നെടുമുടി വേണു കൂടാതെ മമ്മൂട്ടി, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മാല പാര്‍വതി, ദിലീഷ് പോത്തന്‍, സൗബില്‍ ഷാഹീര്‍ തുടങ്ങി സിനിമയിലെ എല്ലാ കഥാപാത്രങ്ങളേയും ഉള്‍ക്കൊള്ളിച്ചുള്ള ട്രെയ്‌ലറാണ് പുറത്ത് വന്നിരിക്കുന്നത്.

ആദ്യടീസറില്‍ നിന്നും തികച്ചും വ്യത്യസ്തമായി മാസ് എലമെന്റ്‌സ് കുറച്ച് കഥയുടെ ടോണിലേക്ക് പ്രേക്ഷകരെ കണക്ട് ചെയ്യിക്കുന്ന, എന്നാല്‍ ദുരൂഹതകള്‍ നിറഞ്ഞ ട്രെയ്‌ലറാണ് പുറത്ത് വന്നിരിക്കുന്നത്. അപ്രതീക്ഷിതമായി വന്ന ട്രെയ്‌ലര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

മാര്‍ച്ച് മൂന്നിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് അമല്‍ നീരദും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നത് എന്നതുതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാലാ’ണ് ഇരുവരും ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ പ്രോജക്റ്റ് നീളുകയായിരുന്നു. പകരം ഭീഷ്മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു.

അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Content Highlight: bheeshma parvam trailer out

We use cookies to give you the best possible experience. Learn more