Advertisement
Film News
ആ മൈക്കിളിനെ കണ്ടാല്‍ നീയൊന്നും വാ തുറക്കില്ല; മാസ് ബി.ജി.എമ്മുമായി മമ്മൂക്ക; ഭീഷ്മപര്‍വം ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 11, 12:51 pm
Friday, 11th February 2022, 6:21 pm

ആരാധകരെ ത്രില്ലടിപ്പിച്ച് മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. 123 മ്യൂസിക്‌സിന്റെ ഒഫീഷ്യല്‍ യൂട്യൂബ്  ചാനലിലൂടെയാണ് ട്രെയ്‌ലര്‍ പുറത്ത് വന്നിരിക്കുന്നത്.

ആഴ്ന്നിറങ്ങുന്ന ബി.ജി.എമ്മിന്റെ അകമ്പടിയോടെയാണ് ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ ഒരിക്കലും നിരാശരാകേണ്ടി വരില്ലെന്നാണ് ട്രെയ്‌ലര്‍ വ്യക്തമാക്കുന്നത്.

ഒരു മിനിട്ടും പത്തൊന്‍പത് സെക്കന്റുമുള്ള ട്രെയ്‌ലര്‍, ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്. ട്രെയ്‌ലര്‍ പുറത്തിറങ്ങി കേവലം നാല് മിനിട്ടിനകം 40,000ലധികം കമന്റുകളാണ് ലഭിച്ചിരിക്കുന്നത്.

മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്ന ഭീഷ്മ പര്‍വം 2022 ല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. പഴയകാല ഡോണ്‍ ആയിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്.

ഡോണായിരുന്ന നായകന്‍ ചില കാരണങ്ങളാല്‍ തന്റെ ഗ്യാംങ്സ്റ്റര്‍ ജീവിതം അവസാനിപ്പിച്ച് ബിസിനസുകാരനാവുകയും, തുടര്‍ന്ന് വരുന്ന സംഭവവികാസങ്ങള്‍ കാരണം വീണ്ടും ഭൂതകാലത്തിലേക്ക് പോകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

No description available.

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ കഴിഞ്ഞ വര്‍ഷം ചിത്രീകരണം നടക്കേണ്ട ചിത്രമായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവരികയായിരുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് വൈറലായ മമ്മൂട്ടിയുടെ മുടി നീട്ടിവളര്‍ത്തിയ ലുക്ക് ഭീഷ്മ പര്‍വത്തിന് വേണ്ടിയുള്ളതായിരുന്നു. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

ആനന്ദ് സി ചന്ദ്രനാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദേവദത്ത് ഷാജി, രവി ശങ്കര്‍, ആര്‍.ജെ. മുരുകന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Bheeshma Parvam Trailer