ബിഗ് ബിക്ക് ശേഷം അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന ഭീഷ്മ പര്‍വം മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്തതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികള്‍.
തിയേറ്ററുകളില്‍ സര്‍ക്കാര്‍ 100 ശതമാനം സീറ്റിങ് കപാസിറ്റി അനുവദിച്ചതിന് ശേഷമാണ് ഭീഷ്മ റിലീസ് ചെയ്യുന്നത് എന്നതും ആവേശം വര്‍ധിപ്പിക്കുന്നുണ്ട്.
ഭീഷ്മ പര്‍വം ടീമിന്റെ അഭിമുഖങ്ങളും ശ്രദ്ധേയമാകുന്നുണ്ട്. ടീമിലെ അഭിനേതാക്കളുടെ നല്ല കെമിസിട്രി അഭിമുഖത്തിലും കാണാം എന്നതാണ് ഇതിന് കാരണം.
അത്തരത്തില്‍ ഫില്‍മിബീറ്റ്‌സിന് വേണ്ടി ഭീഷ്മ പര്‍വം ടീം നല്‍കിയ ചാറ്റ് ഷോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇതില്‍ മമ്മൂട്ടിയും നടന്‍ ശ്രീനാഥ് ഭാസിയും തമ്മിലുള്ള സംഭാഷണമാണ് രസകരം.
ഷോയില്‍ ആദ്യം ആര് സംസാരിച്ച് തുടങ്ങും എന്നതിന് ശ്രീനാഥ് ഭാസിയോട് ‘ചാമ്പിക്കോ’ എന്ന് മമ്മൂക്ക പറയുന്നതും കേള്‍ക്കാം.
”ഭീകരമായിരുന്നു. അമേസിങ് എക്‌സ്പീരിയന്‍സ്. എല്ലാവരുടെയും കൂടെ സിനിമയുടെ ഭാഗമാകാന്‍ പറ്റിയതില്‍ സന്തോഷം,” എന്ന് ശ്രീനാഥ് ഭാസി പറഞ്ഞ് തുടങ്ങിയപ്പോഴേക്കും, ‘ശ്ശെടാ’, എന്ന് മമ്മൂട്ടി ഇടക്ക് പറയുന്നുണ്ട്.
ഇത് കേട്ട് ഭാസി, ‘എന്താ മമ്മൂക്ക, കമോണ്‍’ എന്ന് തിരിച്ച് രസകരമായ മറുപടിയും നല്‍കുന്നുണ്ട്.
”മമ്മൂക്കക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയത് അടിപൊളിയായിരുന്നു. വീ ആള്‍ ഗ്രോ അപ് വാചിങ്. കണ്ടുപഠിക്കാനും കുറേ തെറി കേക്കാനും. വീ ഹാഡ് ലോട്ട്‌സ് ഓഫ് ഫണ്‍,” എന്ന് ശ്രനീനാഥ് ഭാസി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അതേസമയം തന്നെ മമ്മൂട്ടി ഇതില്‍ ഇടപെടുന്നുണ്ട്.
”ഞാന്‍ ആരെ തെറി പറഞ്ഞെന്നാ ഈ പറയുന്നേ. നിങ്ങള്‍ ഒക്കെക്കൂടെ എന്നെ… ഡയറക്ടറുടെ അടുത്ത് നിന്നായിരിക്കും, ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല,” എന്ന് പറഞ്ഞായിരുന്നു മമ്മൂട്ടി ഇതിനെ കൗണ്ടര്‍ ചെയ്തത്.
”യാ, ഓര്‍മയില്ല എന്ന് തോന്നുന്നു മമ്മൂക്കക്ക്,” എന്ന് ഭാസിയുടെ കിടിലന്‍ മറുപടിയും അപ്പോള്‍ തന്നെ വന്നു.
ഭീഷ്മ പര്‍വത്തിലെ മറ്റ് അഭിനേതാക്കളായ റംസാന്‍, ഫര്‍ഹാന്‍ ഫാസില്‍, സുദേവ് നായര്‍, ശ്രിന്ദ, ജിനു ജോസഫ്, ലെന, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, അനഘ, വീണ നന്ദകുമാര്‍, സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
മായാനദി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദനും മാര്‍ച്ച് മൂന്നിന് തന്നെയാണ് റിലീസ് ചെയ്യുന്നത്. ത്രില്ലര്‍ വിഭാഗത്തിലാണ് നാരദന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
Content Highlight: Bheeshma Parvam team funny chat, Mammootty, Sreenath Bhasi