അമല്‍ സാര്‍ ഒരു സ്റ്റൈലിഷ് മേക്കര്‍, മമ്മൂക്ക ആക്ഷനില്‍ ഒരു റഫ് മേക്കര്‍; രണ്ടും മിക്സ് ചെയ്താല്‍ എങ്ങനിരിക്കും; മൈക്കിളപ്പന്റെ 'ഇടിക്ക് പിന്നിലെ' മാസ്റ്റര്‍ സുപ്രീം സുന്ദര്‍
ഭീഷ്മ പര്‍വ്വത്തിലെ ആക്ഷന്‍ സീക്വന്‍സുകള്‍ ചെയ്തതിന്റെ അനുഭവം പറഞ്ഞ് സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സുപ്രീം സുന്ദര്‍.
ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് അമല്‍ നീരദ് സിനിമയില്‍ മമ്മൂട്ടിക്കൊപ്പം വര്‍ക്ക് ചെയ്തതിന്റെ അനുഭവം സുപ്രീം സുന്ദര്‍ പറഞ്ഞത്.
ഭീഷ്മ പര്‍വ്വത്തിന് മുമ്പ് ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നത് ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ആണെന്നും എന്നാല്‍ കൊവിഡ് സാഹചര്യങ്ങള്‍ കാരണം അത് നീട്ടിവെക്കുകയായിരുന്നെന്നുമാണ് സുപ്രീം സുന്ദര്‍ പറയുന്നത്.
അമല്‍ സാര്‍ ഒരു സ്‌റ്റൈലിഷ് മൂവി മേക്കറാണെന്നും മമ്മൂക്ക ആക്ഷനില്‍ ഒരു റഫ് മേക്കറാണെന്നും രണ്ടും കൂട്ടിച്ചേര്‍ത്ത് എങ്ങനെ സിനിമ ചെയ്യാം എന്ന ആലോചനയിലാണ് ഭീഷ്മ ഉണ്ടായതെന്നും സുന്ദര്‍ അഭിമുഖത്തില്‍ പറയുന്നു.
”ഭീഷ്മ പര്‍വ്വം ചെയ്യുന്നതിന് മുമ്പേ പ്ലാന്‍ ചെയ്തിരുന്നത് ബിലാല്‍ ആയിരുന്നു. ബിലാല്‍ ഭയങ്കര ഒരു ആക്ഷന്‍ മൂഡ് ഉള്ള, പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരു പടമാണ്.
ബിഗ് ബിക്ക് ശേഷം അമല്‍ സാറിന് വമ്പന്‍ സക്‌സസ് തരത്തിലുള്ള കഥയാണ് ബിലാല്‍. അതില്‍ നിറയെ ആക്ഷന്‍ ഉണ്ട്.
ലാല്‍ സാറിനൊപ്പം വര്‍ക്ക് ചെയ്തതിന് ശേഷം ഇപ്പോള്‍ മമ്മൂക്ക എന്ന മെഗാസ്റ്റാറിനൊപ്പം ചെയ്തപ്പോള്‍ ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നു. എന്ത് വ്യത്യസ്തമായി ചെയ്യും എന്നൊക്കെ ആലോചിച്ചിരുന്നു.
അമല്‍ സാര്‍ ഒരു സ്റ്റൈലിഷ് മേക്കര്‍, മമ്മൂക്ക ആക്ഷനില്‍ ഒരു റഫ് മേക്കര്‍. രണ്ടും മിക്സ് ചെയ്താല്‍ എങ്ങനെയിരിക്കും എന്ന് ആലോചിച്ചാണ് ചെയ്തത്,” സുപ്രീം സുന്ദര്‍ പറഞ്ഞു.
അമല്‍ നീരദ് എല്ലാവരും കയ്യടിക്കേണ്ട തരത്തിലുള്ള ഒരു ടെക്‌നീഷ്യനാണെന്നും അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിക്കാന്‍ ഉണ്ടെന്നും സുപ്രീം സുന്ദര്‍ കൂട്ടിച്ചേര്‍ത്തു.