ഭീഷ്മ പര്‍വ്വം കണ്ട കുറച്ച് പേര്‍ക്കെങ്കിലും അഞ്ഞൂറ്റി കുടുംബത്തിലെ കുടുംബാംഗങ്ങളെ പറ്റി സംശയങ്ങളുണ്ടാവും. കൂട്ടുകുടുംബത്തിലെ മക്കളും ഭാര്യമാരും അവരുടെ മക്കളും കുടുംബവുമൊക്കെ പ്രേക്ഷകര്‍ക്കിടയില്‍ കണ്‍ഫ്യൂഷനുണ്ടാക്കി കാണും.
എന്നാലിപ്പോള്‍ സംശയം മാറ്റാനായി അഞ്ഞൂറ്റിക്കുടുംബത്തിന്റെ ഫ്‌ളോ ചാര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ജോസ് മോന്‍ വഴിയില്‍ തയാറാക്കിയ ഫ്‌ളോ ചാര്‍ട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
അഞ്ഞൂറ്റിയിലെ വര്‍ക്കിക്കും അന്നമ്മക്കും ഉണ്ടായ അഞ്ചു മക്കളായ പൈലി, മത്തായി, മൈക്കിള്‍, സൈമണ്‍, സൂസന്‍ എന്നിവരേയും അവരുടെ കുടുംബങ്ങളേയും വ്യക്തമായി തന്നെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ കുടുംബവുമായി ചേര്‍ന്നു നിന്ന മണി, ശിവന്‍ കുട്ടി, ആലീസ്, അലി എന്നിവരും ഫ്‌ളോ ചാര്‍ട്ടിലുണ്ട്. അതിനൊപ്പം തന്നെ ചിരവൈരികളായ കൊച്ചേരി കുടുംബവും ഉള്‍പ്പെട്ടിട്ടുണ്ട്.
ചിത്രത്തിന്റെ തിരക്കഥാകൃത്തായ ദേവദത്ത് ഷാജിയും ഈ ഫാമിലി ട്രീ പങ്കുവെച്ചു.
തിയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച ശേഷമെത്തിയ ഭീഷ്മ പര്‍വ്വം തിയേറ്ററുകള്‍ക്കും വലിയ നേട്ടമാണ് സമ്മാനിച്ചത്. ഇതിനോടകം തന്നെ 100 കോടി ക്ലബ്ബില്‍ ചിത്രം ഇടംപിടിച്ചിരുന്നു.
തിയേറ്ററിന് പിന്നാലെ ഏപ്രില്‍ ഒന്നിന് ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ റിലീസ് ചെയ്തിരുന്നു.
ഏപ്രില്‍ ഒന്ന് അര്‍ധരാത്രി മുതലാണ് ഭീഷ്മ പര്‍വ്വം ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. ഒ.ടി.ടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഭീഷ്മ തരംഗമാവുകയാണ്.
തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ വാരത്തില്‍ തന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ പ്രവേശിച്ചിരുന്നു.
Content Highlight: bheeshma parvam family flow chart became viral in social media