അഷ്‌റഫ് ഹംസയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘ഭീമന്റെ വഴി’ എന്ന ചിത്രം ഉടന്‍ തന്നെ പുറത്തിറങ്ങുമെന്ന് നിര്‍മാതാവായ ആഷിഖ് അബു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് ആഷിഖ് ഇക്കാര്യം വ്യക്തമാക്കുന്നത്.
‘ഉടന്‍ തന്നെ നിങ്ങള്‍ക്കരികിലുള്ള തിയേറ്ററുകളിലേക്ക്,’ എന്ന ക്യാപ്ഷനോടെയാണ് ആഷിഖ് അബു ചിത്രത്തിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ അഷ്‌റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ്, അഷിഖ് അബു, റീമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍, ചെമ്പന്‍ വിനോദ്, ചിന്നു ചാന്ദ്‌നി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിനോയ് ഫോര്‍ട്ടിനെ നായകനാക്കി തമാശ എന്ന ചിത്രത്തിന് ശേഷമാണ് അഷ്‌റഫ് ഹംസ ഭീമന്റെ വഴിയുമായെത്തുന്നത്.
മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് വിഷ്ണു വിജയന്‍ ഈണം നല്‍കുന്നു. നിസാം കാദിരിയാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
ചിത്രം 2021 ഏപ്രിലില്‍ പ്രേക്ഷകരിലേക്കെത്തുമെന്നാണ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി മൂലം റിലീസിംഗ് നീണ്ടു പോവുകയായിരുന്നു. ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘അറിയിപ്പ്’, രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ‘ന്നാ തോന്‍ കേസ് കൊട്’ രാജേഷ് പിള്ളയുടെ ‘മോട്ടോര്‍ സൈക്കിള്‍ ഡയറീസ്’ തുടങ്ങിയ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി പുറത്തു വരാനുള്ളത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Bheemante Vazhi Ashiq Abu Chemban Vinod