കോഴിക്കോട്: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന നടന്‍ ഭീമന്‍ രഘു സി.പി.ഐ.എമ്മിലേക്ക്. പാര്‍ട്ടി പ്രവേശനം മുഖ്യമന്ത്രി വന്നാല്‍ ഉടനെന്നും അദ്ദേഹത്തെ നേരില്‍ കണ്ടു സംസാരിക്കുമെന്നും ഭീമന്‍ രഘു മാധ്യമങ്ങളോട് പറഞ്ഞു.
വലിയ സന്തോഷത്തിലാണെന്നും ഈ മാസം 22ന് മുഖ്യമന്ത്രി തിരികെ കേരളത്തിലെത്തുന്ന മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കും. 22ന് മുഖ്യമന്ത്രിയെ കാണുന്നതിനൊപ്പം സി.പി.ഐ.എം പാര്‍ട്ടി ഓഫീസിലെത്തുമെന്നും അവിടെ വെച്ച് മറ്റ് ഔദ്യോഗിക പ്രതികരണം നടത്തുമെന്നും നടന്‍ പറഞ്ഞു.
‘വളരെ ഇഷ്ടമുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇഷ്ടപ്പെടുന്നു. കൂടെ നിന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്.
കേരളത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങളാണ് അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്നത്,’ ഭീമന്‍ രഘു പറഞ്ഞു.
കുറച്ച് നാളുകള്‍ക്ക് മുമ്പാണ് താന്‍ ഇനി ബി.ജെ.പിക്ക് വേണ്ടി മത്സരിക്കില്ലെന്നും അവരുടെ രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്നും താരം അറിയിച്ചത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഭീമന്‍ രഘു സി.പി.ഐ.എമ്മിലേക്ക് ചേക്കേറുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിനെതിരെയും നടന്‍ ജഗദീഷിനെതിരെയുമാണ് അദ്ദേഹം മത്സരിച്ചത്.
Content Highlights: bheeman Raghu leaves BJP to join in CPIM