| Thursday, 21st April 2016, 10:42 am

എന്തുപറഞ്ഞാലും ചെയ്തുതരാന്‍ മോദിജി റെഡിയാണ്; പക്ഷേ ഇവന്‍മാര്‍ നമ്മളെ ഒന്നു കയറ്റി ഇരുത്തിത്തരുന്നില്ലല്ലോയെന്ന് ഭീമന്‍ രഘു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനാപുരം അസംബ്ലി നിജോജക മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി വോട്ടുതേടുന്നതിന്റെ തിരക്കിലാണ് നടന്‍ ഭീമന്‍ രഘു. എങ്ങനെയെങ്കിലും ഒന്ന് ജയിപ്പിച്ചുതന്നാല്‍ നാടിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കാമെന്നാണ് ഭീമന്‍ രഘുവിന്റെ വാഗ്ദാനം.

എന്തുപറഞ്ഞാലും ചെയ്തുതരാന്‍ മോദിജി റെഡിയാണെന്നും പക്ഷേ ഇവന്‍മാര്‍ നമ്മളെ ഒന്നു കയറ്റി ഇരുത്തിത്തരുന്നില്ലല്ലോ എന്നും ഭീമന്‍ രഘു വോട്ടര്‍മാരോട് പരിഭവം പറയുന്നു.

പരവൂര്‍ വെടിക്കെട്ടു ദുരന്തമറിഞ്ഞപ്പോള്‍ ഉടുത്തിരുന്ന വേഷം പോലും മാറ്റാതെയാണ് മോദിജി ദല്‍ഹിയില്‍നിന്നു പരവൂരിലേക്കു വന്നത്. ഇവിടെ സൂനാമിയുണ്ടായപ്പോള്‍ ഒരുത്തനെങ്കിലും ഇങ്ങനെ വന്നോ”” ഭീമന്‍ രഘു ചോദിക്കുന്നു.

തന്റെ കാര്യത്തില്‍ എല്ലാം ദൈവത്തിന്റെ കളിയാണ്. ആദ്യം പോലീസുകാരനായി പീന്നീട് സിനിമയില്‍ നായകനായി വില്ലനായി ഭീമന്‍ എന്ന പേര് ലഭിച്ചു. ഒടുവില്‍ കോമഡിയും കൈകാര്യം ചെയ്തു.

നാനൂറ്റന്‍പതോളം സിനിമയില്‍ വേഷമിട്ടു. തമിഴിലും തെലുങ്കിലും കന്നടയിലും അഭിനയിച്ചു. ഇപ്പോഴിതാ സ്ഥാനാര്‍ഥിയുമായി. ഇങ്ങനെയൊക്കെ ആവുമെന്ന് ആരു വിചാരിച്ചെന്നും ഭീമന്‍ രഘു ചോദിക്കുന്നു.

വിജയിച്ചാല്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് അവരിലൊരാളായി നാടിന്റെ വികസിനത്തിന് വേണ്ടി വേണ്ടതെല്ലാം ചെയ്യുമെന്നും താരം പറയുന്നു.

We use cookies to give you the best possible experience. Learn more