| Sunday, 18th August 2024, 5:54 pm

ചിന്താമണിക്ക് ശേഷം ഹണ്ട്; ഭാവന - ഷാജി കൈലാസ് പാരാനോര്‍മല്‍ ത്രില്ലര്‍ ചിത്രം; ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചിന്താമണി കൊലക്കേസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ് – ഭാവന ടീം ഒന്നിച്ച പാരാനോര്‍മല്‍ ത്രില്ലര്‍ ചിത്രമാണ് ഹണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്ന് പുറത്തുവിട്ടു. ഓഗസ്റ്റ് 23നാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഹണ്ട് കഥ പറയുന്നത്. ഒരു മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നടക്കുന്ന ചില ദുരൂഹ മരണങ്ങളുടെ പിന്നിലുള്ള സത്യം തേടിയുള്ള യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്. ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ. രാധാകൃഷ്ണന്‍ നിര്‍മിക്കുന്ന ഹണ്ടില്‍ ഡോ. കീര്‍ത്തി എന്ന കഥാപാത്രമായാണ് ഭാവന എത്തുന്നത്.

ഭാവനക്ക് പുറമെ അദിതി രവി, രണ്‍ജി പണിക്കര്‍, അനു മോഹന്‍, ചന്ദുനാഥ്, അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, നന്ദു ലാല്‍, വിജയകുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, ദിവ്യാ നായര്‍, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, സോനു എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

നിഖില്‍ ആനന്ദ് തിരക്കഥ രചിച്ചിരിക്കുന്ന ഹണ്ടിന്റെ ഛായാഗ്രഹണം- ജാക്‌സണ്‍ ജോണ്‍സണ്‍, സംഗീതം -കൈലാസ് മേനോന്‍, എഡിറ്റിങ് – അഖില്‍ എ.ആര്‍., പ്രൊഡക്ഷന്‍ കണ്‍ടോളര്‍- സഞ്ജു ജെ., പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്- പ്രതാപന്‍ കല്ലിയൂര്‍, ഷെറിന്‍ സ്റ്റാന്‍ലി, കലാസംവിധാനം- ബോബന്‍.

വരികള്‍- സന്തോഷ് വര്‍മ, മേക്കപ്പ്- പി.വി. ശങ്കര്‍, കോസ്റ്റ്യും ഡിസൈന്‍- ലിജി പ്രേമന്‍, സൗണ്ട് ഡിസൈന്‍ – എം.ആര്‍. രാജകൃഷ്ണന്‍, ഓഫീസ് നിര്‍വഹണം- ദില്ലി ഗോപന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മനു സുധാകര്‍, ഫോട്ടോ- ഹരി തിരുമല എന്നിവരാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- അനൂപ് സുന്ദരന്‍, പി.ആര്‍.ഒ. ശബരി.

Content Highlight: Bhavana – Vyshak Movie Hunt Trailer Out

We use cookies to give you the best possible experience. Learn more