മലയാളികളുടെ ഇഷ്ട നടിയാണ് ഭാവന. 2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമാമേഖലയില്‍ എത്തുന്നത്. ആ സിനിമയില്‍ പരിമളം എന്ന ഒരു ചെറിയ കഥാപാത്രമായിരുന്നു ഭാവനയുടേത്.
മലയാള സിനിമയിലൂടെ ബിഗ് സ്‌ക്രീനില്‍ എത്തിയ ഭാവന പിന്നീട് വളരെ പെട്ടെന്നായിരുന്നു തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഭാവന അഭിനയിച്ചിരുന്നു.
ഇപ്പോള്‍ തനിക്ക് ഇഷ്ടമുള്ളതും ഈയിടെ കണ്ടതുമായ തമിഴ് സിനിമകളെ കുറിച്ച് പറയുകയാണ് ഭാവന. തനിക്ക് വിജയ് സേതുപതിയുടെ സിനിമകളൊക്കെ ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ എപ്പോഴും നല്ലതായിരിക്കുമെന്നുമാണ് നടി പറയുന്നത്.
ഈയിടെ കണ്ട തമിഴ് സിനിമകളെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാ സിനിമകളൊന്നും താന്‍ കണ്ടിട്ടില്ലെന്നാണ് ഭാവന മറുപടി പറഞ്ഞത്. മഹാരാജ, ജയിലര്‍, വിക്രം, ലബ്ബര്‍ പന്ത് എന്നീ സിനിമകളെ കുറിച്ചും നടി സംസാരിച്ചു.
‘എനിക്ക് വിജയ് സേതുപതിയുടെ സിനിമകളൊക്കെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ എപ്പോഴും നല്ലതായിരിക്കും. മഹാരാജ ഞാന്‍ കണ്ടിരുന്നു. മികച്ച സിനിമയായിരുന്നു അത്. ഈയിടെ കണ്ട തമിഴ് സിനിമകളെ കുറിച്ച് ചോദിച്ചാല്‍ എല്ലാ സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല. കുറച്ച് സിനിമകളാണ് കണ്ടിട്ടുള്ളത്.
ഈയിടെ ഞാന്‍ കണ്ട സിനിമകളില്‍ എനിക്ക് ഇഷ്ടമായ ഒരു സിനിമ ജയിലറാണ്. ഒരുപാട് ഇഷ്ടമായി. അതുപോലെ വിക്രം എന്ന സിനിമയും ഇഷ്ടമായി. പിന്നെ ലബ്ബര്‍ പന്ത് എന്ന ഒരു സിനിമ വന്നിരുന്നല്ലോ. ഞാന്‍ അത് ഒ.ടി.ടിയില്‍ കണ്ടു. നല്ല സിനിമയായിരുന്നു അത്,’ ഭാവന പറയുന്നു.
Content Highlight: Bhavana Talks About Vijay Sethupathi And Tamil Movies