കമല്‍ സംവിധാനം ചെയ്ത ‘നമ്മള്‍’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്കെത്തിയ താരമാണ് ഭാവന. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഭാവനക്ക് തന്റെ സാന്നിധ്യം അറിയിക്കാന്‍ കഴിഞ്ഞിരുന്നു. ഇപ്പോള്‍ റിവ്യൂവിനെ കുറിച്ച് സംസാരിക്കുകയാണ് ഭാവന. ഒരാള്‍ സത്യസന്ധമായി സിനിമക്ക് ഫീഡ്ബാക്ക് നല്‍കുമ്പോള്‍ നല്ലതാണെങ്കില്‍ അത് കാര്യമായി എടുക്കുന്നതില്‍ തെറ്റില്ലെന്ന് നടി പറയുന്നു.
ഓരോ സിനിമ കഴിയുമ്പോഴും ചില ലേണിങ് – അണ്‍ലേണിങ് പ്രോസസുകളുണ്ടെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. തന്നോട് ഉര്‍വശിയെ പോലെയുള്ള സീനിയറായ ആര്‍ട്ടിസ്റ്റുകള്‍ വന്ന് എന്തെങ്കിലും പറഞ്ഞാല്‍ താന്‍ അത് സന്തോഷത്തോടെ കേള്‍ക്കുമെന്നും ഭാവന പറഞ്ഞു.
‘ഒരാള്‍ നമുക്ക് സത്യസന്ധമായി സിനിമയെ കുറിച്ച് ഫീഡ്ബാക്ക് തരുമ്പോള്‍ അത് പോസിറ്റീവോ നെഗറ്റീവോ ആകാം. നല്ലതാണെങ്കില്‍ ആ ഫീഡ്ബാക്ക് കാര്യമായി എടുക്കുന്നതില്‍ തെറ്റില്ല. കാരണം ഓരോ സിനിമ കഴിയുമ്പോഴും നമ്മള്‍ക്ക് ചില ലേണിങ് – അണ്‍ലേണിങ് പ്രോസസുകളുണ്ട്.
ചില സീനുകളോ എക്‌സ്പ്രഷനോ പിന്നീട് സ്‌ക്രീനില്‍ കാണുമ്പോള്‍ ശരിയായില്ലെന്ന് തോന്നാറുണ്ട്. അതോടെ ഇനി മുതല്‍ അങ്ങനെയുള്ളത് നന്നാക്കി ചെയ്യണമെന്ന് തീരുമാനിക്കും. ചിലത് ആദ്യമേ തന്നെ വളരെ നന്നായി തോന്നും. ഓരോ സിനിമ കാണുമ്പോഴും നമുക്ക് ഒരു സെല്‍ഫ് റിയലൈസേഷനുണ്ട്.
അതല്ലാതെ പുറത്ത് നിന്ന് ഒരാള്‍ വന്ന് നമ്മുടെ സിനിമയെ കുറിച്ച് പറയുമ്പോള്‍ അത് പോസിറ്റീവായി തന്നെയെടുക്കാം. സത്യസന്ധമായി പറയുമ്പോള്‍ അതില്‍ തെറ്റില്ല. എന്നോട് സീനിയറായ ആര്‍ട്ടിസ്റ്റുകള്‍ വന്ന് എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ അത് സന്തോഷത്തോടെ കേള്‍ക്കും.
ഉദാഹരണത്തിന് സീനിയറായ ഉര്‍വശി ചേച്ചിയുടെ കൂടെ ഞാന്‍ സിനിമ ചെയ്തിട്ടുണ്ട്. എന്നോട് ചേച്ചി എന്തെങ്കിലും പറഞ്ഞാല്‍ സന്തോഷത്തോടെ അത് ആക്‌സെപ്റ്റ് ചെയ്യും. കാരണം ഉര്‍വശി ചേച്ചി എത്ര നല്ല ആര്‍ട്ടിസ്റ്റാണെന്നും അവരുടെ വര്‍ക്ക് എങ്ങനെയുള്ളതാണെന്നും നമുക്ക് അറിയാവുന്നതാണ്. അത്തരത്തില്‍ സത്യസന്ധമായി പറയുന്നതില്‍ തെറ്റില്ല,’ ഭാവന പറഞ്ഞു.
Content Highlight: Bhavana Talks About Urvashi