2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് ഭാവന. അതില്‍ പരിമളം എന്ന ഒരു ചെറിയ കഥാപാത്രമായിരുന്നു ഭാവനയുടേത്.
ബിഗ് സ്‌ക്രീനില്‍ എത്തിയ ഭാവന പിന്നീട് വളരെ പെട്ടെന്നായിരുന്നു തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഭാവന അഭിനയിച്ചിരുന്നു.
ഇപ്പോള്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് പറയുകയാണ് ഭാവന. അവരില്‍ നിന്ന് എന്താണ് പഠിക്കാനുള്ളത് എന്ന ചോദ്യത്തിന് സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ മറുപടി നല്‍കുകയായിരുന്നു നടി.
വളരെ പെട്ടെന്നാണ് രണ്ടുപേരും മറ്റൊരു കഥാപാത്രത്തിലേക്ക് മാറുക. വളരെ കൃത്യനിഷ്ടതയുള്ള ആളുകളാണ് മമ്മൂക്കയും ലാലേട്ടനും. നല്ല പ്രൊഫഷണലായ നടന്മാരാണ്.
പിന്നെ അവരുടെ ടൈമിങ്ങിനെ കുറിച്ച് പറയാതിരിക്കാന്‍ ആവില്ല. ക്യാമറയ്ക്ക് എങ്ങനെ പൊസിഷന്‍ കൊടുക്കണമെന്ന് രണ്ടാള്‍ക്കും നന്നായിട്ട് അറിയാം. അതെല്ലാം വളരെ പെട്ടെന്നാണ് അവര്‍ ചെയ്യുക.
എല്ലാം നാച്ചുറലായിട്ടാണ് വരിക എന്നതാണ് അവരുടെ പ്രത്യേകത. പിന്നില്‍ നിന്ന് ക്യാമറ വരുന്ന സമയത്ത് പോലും എങ്ങനെയാണ് പോസ് കൊടുക്കേണ്ടതെന്ന് അവരോട് പറയേണ്ട ആവശ്യമില്ല. ആരും പറയാതെ തന്നെ അവര്‍ക്ക് മാത്രമറിയുന്ന കാര്യങ്ങളാണ് അവയൊക്കെ.
അവരില്‍ നിന്ന് പഠിക്കാന്‍ നിറയെ കാര്യങ്ങളുണ്ട്. മോഡുലേഷനും അവരുടെ അടുത്ത് നിന്ന് പഠിക്കേണ്ടതാണ്. രണ്ടുപേരുടെയും എക്‌സ്പീരിയന്‍സ് അത്രയ്ക്കുണ്ടല്ലോ. അവര്‍ ശരിക്കും ഒരു സ്‌ക്കൂളാണ്. നമ്മള്‍ ഇരുന്ന് കണ്ട് പഠിക്കുക മാത്രം ചെയ്താല്‍ മതിയാകും,’ ഭാവന പറയുന്നു.
Content Highlight: Bhavana Talks About Mammootty And Mohanlal